Latest NewsKerala

ഈ ട്രെയിനുകള്‍ വൈകിയോടും

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും രാത്രിയുള്ള പ്രതിദിന തീവണ്ടികളായ അമൃത, ചെന്നൈ എഗ്മോര്‍- ഗുരുവായൂര്‍ തീവണ്ടികള്‍ വൈകും. ഞായറാഴ്ച രാത്രി പതിവ് സമയമായ രാത്രി 10-ന് പകരം 11.30-ന് അമൃത പുറപ്പെടും. കൊല്ലം പെരിനാട് സ്റ്റേഷനുകള്‍ക്കിടയില്‍ ഒന്നേകാല്‍ മണിക്കൂര്‍ വൈകാനിടയുണ്ട്. ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്സ്പ്രസ് 11.20-ന് പകരം ഒരുമണിക്കൂര്‍ വൈകി പുറപ്പെടും. ഈ തീവണ്ടിയും കൊല്ലം പെരിനാട് സ്റ്റേഷനുകള്‍ക്കിടയില്‍ 1.20 മണിക്കൂര്‍ വൈകും. 11, 13, ദിവസങ്ങളിലും രണ്ട് തീവണ്ടികളും ഇതേ പോലെ വൈകിയോടുമെന്ന് റെയില്‍വേ അറിയിച്ചു. കൊല്ലം ആലപ്പുഴ പാസഞ്ചര്‍ (56300) 8 മുതല്‍ 14 വരെ റദ്ദാക്കിയിട്ടുണ്ട്. ശാസ്താംകോട്ട സ്റ്റേഷന് സമീപം പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് തീവണ്ടികള്‍ വൈകിയോടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button