ഇടുക്കി: പെട്ടിക്കട ഒഴിപ്പിക്കാന്‍ വന്നവരെ കണ്ടം വഴിയോടിക്ക് കടയുടമസ്ഥര്‍. മൂന്നാറിലാണ് സംഭവം. മൂന്നാര്‍ കോളനി റോഡിലെ അനധികൃത പെട്ടിക്കടകള്‍ ഒഴിപ്പിക്കാനാണ് പഞ്ചായത്ത് അധികൃതര്‍ പോലീസുമായി അവിടെയെത്തിയത്. എന്നാല്‍ വന്‍കിടക്കാരെ ഒഴിപ്പിക്കാതെ തങ്ങള്‍ ഒഴിയില്ലെന്ന നിലപാടില്‍ ഇവര്‍ ഉറച്ച് നിന്നതോടെ അധികൃതര്‍ പിന്മാറി.
അനധികൃത പെട്ടിക്കടകള്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളാണ് പഞ്ചായത്തിന് പരാതി നല്‍കിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം കടന്നു പോകുന്ന പാതയില്‍ പെട്ടിക്കടകള്‍ സ്ഥാപിച്ചത് ഗതാഗതകുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നെന്നായിരുന്നു പരാതി. ഇതേ തുടര്‍ന്നാണ് അധികൃതര്‍ കടകള്‍ ഒഴിപ്പിക്കാന്‍ ഇവിടെ എത്തിയത്.
പഞ്ചായത്ത് സെക്രട്ടറി മധുസൂദനന്‍ ഉണ്ണിത്താന്റെ നിര്‍ദ്ദേശപ്രകാരം നടപടികള്‍ ആരംഭിച്ചെങ്കിലം തങ്ങളുടെ ഏക വരുമാന മാര്‍ഗമായ കടകള്‍ ഒഴിപ്പിക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു ഉടമകളുടെ നിലപാട്. പിന്നീടിവര്‍ അസഭ്യം പറഞ്ഞ് തുടങ്ങിയതോടെ ചര്‍ച്ചകള്‍ നടത്തികാര്യങ്ങള്‍ തീരുമാനിക്കാമെന്ന് നിലപാടില്‍ അധികൃതര്‍ തിരിച്ചു പോയി.
Post Your Comments