Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
News

അന്യഗ്രഹ ജീവികളെ കുറിച്ച് ഭീതിപ്പെടുത്തുന്ന വാര്‍ത്ത പുറത്തുവിട്ട് നാസ ശാസ്ത്രജ്ഞന്‍

ലണ്ടന്‍ : അന്യഗ്രഹ ജീവികളെ കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍. അതേസമയം നാസാ ആമിസ് ഗവേഷണ കേന്ദ്രത്തിലെ ഗവേഷകന്‍ സില്‍വാനോ പി. കോളമ്പാനോയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ വന്നിട്ടുണ്ടെന്നും അത് മനുഷ്യന്‍ തീര്‍ത്തും പ്രതീക്ഷിക്കാത്ത രീതിയിലാണെന്നും കോളമ്പാനോ പറയുന്നു. കൂടാതെ ഇവയ്ക്ക് വലുപ്പം കുറവും ബുദ്ധി കൂടുതലുമാകാം, മനുഷ്യരുടെ മനസ്സിലുള്ള രൂപം ഇവര്‍ക്കില്ലാത്തതിനാല്‍ നമ്മള്‍ അവരെ തിരിച്ചറിഞ്ഞു കാണില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രപഞ്ചത്തിലെ പരകോടി നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും ഇടയിലുള്ള സഞ്ചാരം മനുഷ്യന് ഇപ്പോഴും ചിന്തിക്കാന്‍ കഴിയാത്ത സമസ്യയാണ്. എന്നാല്‍, അതിനുള്ള ശേഷി നേടിയവരാകാം അന്യഗ്രഹ ജീവികള്‍. ഭൂമിയില്‍ ശാസ്ത്രീയമായ വന്‍ മുന്നേറ്റങ്ങള്‍ തുടങ്ങിയിട്ട് 500 വര്‍ഷമേ ആകുന്നുള്ളൂ, അതിനും വളരെ മുന്‍പ് ശാസ്ത്ര പുരോഗതി നേടിയ സമൂഹമാകാം അന്യഗ്രഹ ജീവികളുടേത്. അവരെക്കുറിച്ചുള്ള കെട്ടുകഥകളും മനസ്സിലുറച്ച ധാരണകളും ഉപേക്ഷിച്ച് കൂടുതല്‍ പഠനം നടത്താന്‍ ശാസ്ത്ര ലോകം തയാറാകണമെന്നും കോളമ്പാനോ നിര്‍ദേശിച്ചു.

അതേസമയം ഈ വിഷയം രാജ്യാന്തരതലത്തില്‍ ചര്‍ച്ചയായതോടെ അന്യഗ്രഹ ജീവികള്‍ ഉണ്ടാകാനുള്ള സാധ്യത വിലയിരുത്തുക മാത്രമാണു താന്‍ ചെയ്തതെന്നാണ് കോളമ്പാനോ പറയുന്നത്. കോളമ്പാനോയുടെ ലേഖനത്തിന്റെ ലിങ്ക് നാസയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button