KeralaLatest News

ശബരിമല പ്ലാസ്റ്റിക് വിമുക്തമാക്കുന്നു ഈ പദ്ധതിയിലൂടെ

പത്തനംതിട്ട: ശബരിമലയിലെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകയാണ് മിഷന്‍ ഗ്രീന്‍ ശബരിമല. പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം ചണ സഞ്ചി നല്‍കിയാണ് പമ്പയില്‍ നിയന്ത്രണം നടപ്പിലാക്കുന്നത്. ദിവസേന ശരാശശി അന്‍പതിനായിരത്തിലധികം തീര്‍ത്ഥാടകരാണ് പമ്പയില്‍ നിന്ന് ദര്‍ശനത്തിനായി സന്നിധാനത്തേക്ക് പോവുന്നത്. ഈ ഭക്തരുടെയെല്ലാം കൈവശം ഭക്ഷണങ്ങള്‍ കരുതിയതും മറ്റുമായി പ്ലാസ്റ്റിക് കവറുകള്‍ ഉണ്ടാവുകയും അവയെല്ലാം സന്നിധാനത്തെത്തി മാലിന്യ പ്രശ്‌നം ഗുരുതരമാക്കുകയുമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ സന്നിധാനത്തെത്തുന്ന പ്ലാസ്റ്റിക് മാലിന്യം തടയുക എന്നതാണ് ഈ പദ്ധതി പൂര്‍ണ്ണമായും നടപ്പാക്കുനതിലൂടെ ലക്ഷ്യമിടുന്നത്.

നിയന്ത്രണത്തിന്റെ ഭാഗമായി സന്നിധാനത്തെത്തുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ക്ക് വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്. നിലവില്‍ പ്ലാസ്റ്റിക് ബാഗുകള്‍, കവറുകള്‍, ബോട്ടിലുകള്‍ എന്നിവയ്ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. ഭക്തര്‍ക്ക് പൂജാ സാധങ്ങളും മറ്റും കൊണ്ടു പോകാന്‍ പകരം ചണ സഞ്ചികള്‍ ഇവിടെ നിന്ന് വിതരണം ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക്കുമായി സന്നിധാനത്തെത്തിയാലുണ്ടാകുന്ന ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. ഗ്രീന്‍മിഷന്റെ പ്രവര്‍ത്തനഫലമായി പ്ലാസ്റ്റിക്കുമായെത്തുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായി പ്രവര്‍ത്തകര്‍ പറയുന്നു.മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ ശുചിത്വമിഷന്റെ പ്രവര്‍ത്തകര്‍ നിരവധിപ്രവര്‍ത്തനങ്ങളാണ് ചെയ്തുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button