ചെന്നൈ: ചെന്നൈയിൽ ബൈക്കും വാട്ടര്‍ ലോറിയും കൂട്ടിയിടിച്ച് മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് വാട്ടര്‍ ലോറിക്കയിടിയില്പെട്ടതിനെ തുടര്‍ന്ന് ആലപ്പുഴ നീരേറ്റുപുറം കൊച്ചുമാമ്മൂട്ടില്‍ വീട്ടില്‍ ഉമ്മന്‍ മാത്യു, ജീന ദമ്ബതികളുടെ ഏകമകള്‍ ജെമീമ അച്ചു മാത്യു (12) ആണ് മരിച്ചത്. ന്യൂ ആവഡി റോഡില്‍ കില്‍പോക് വാട്ടര്‍ വര്‍ക്കിനു സമീപമുണ്ടായ അപകടത്തില്‍ ജെമീമ സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുക ആയിരുന്നു.
നേരത്തേ ക്ലാസിലെത്താന്‍ മാതൃസഹോദരനൊപ്പം ബൈക്കില്‍ പോകുന്നതിനിടെയാണ് അപകടം. മൃതദേഹം ഇന്നു രാവിലെ 7ന് തിരുമംഗലം ഇവാഞ്ചലിക്കല്‍ പള്ളിയിലെ ശുശ്രൂഷകള്‍ക്കു ശേഷം നാട്ടിലേക്കു കൊണ്ടുപോകും. സംസ്കാരം നാളെ തലവടി നെടുമ്ബ്രം ഇവാന്‍ജലിക്കല്‍ പള്ളിയില്‍. വാട്ടര്‍ ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ലോറിക്കടിയിലേക്കു വീഴുകയായിരുന്നു.
Post Your Comments