Latest NewsKerala

കലാ വിരുന്നൊരുക്കി പ്രതിഭകള്‍; തൃശ്ശൂര്‍ മുന്നില്‍

ആലപ്പുഴ: ജില്ലയില്‍ നടക്കുന്ന 59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 182 പോയന്റുമായി തൃശൂര്‍ മുന്നില്‍. 178 പോയന്റുള്ള കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത് . 173 പോയന്റുമായി പാലക്കാടാണ് തൊട്ടുപിന്നിലുള്ളത് . കണ്ണൂര്‍ (171), കോട്ടയം(168), എറണാകുളം (164), എന്നിവയാണ് അടുത്ത സ്ഥാനങ്ങളില്‍അപ്പീല്‍ എണ്ണത്തില്‍ വര്‍ദ്ധനവന്നതോടെ മത്സരങ്ങള്‍ വൈകിയാണ് പൂര്‍ത്തിയാകുന്നത്.

നഗരത്തില്‍ ഉടനീളം കനത്ത സുരക്ഷയാണ് പോലീസ് സംഘം ഒരുക്കിയത് . ജില്ല പോലീസ് മേധാവി എസ്. സുരേന്ദ്രന്റെ നേതൃത്വത്തിലാണ് നഗരത്തില്‍ പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുള്ളത്. ഒമ്പതു മേഖലകളായി തിരിച്ചാണ് പോലീസിന്റെ പ്രവര്‍ത്തനം. ഡി.വൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ഓരോ മേഖലയുടെയും ചുമതല വഹിക്കുന്നത്.

നഗരത്തില്‍ അതീവ സുരക്ഷ ഒരുക്കുന്നത്തിന്റെ ഭാഗമായി 1200 പൊലീസുകാര്‍, 600 സ്റ്റുഡന്റ് പോലീസ് കേഡറ്റുമാര്‍, സ്പെഷ്യല്‍ പൊലീസ് ടീം എന്നിവരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. കലോത്സവത്തിലെത്തുന്ന സ്ത്രീകളുടെ സുരക്ഷയും ബോധവത്കരണവും ഉറപ്പാക്കാനായി കുടുംബശ്രീ ജില്ല മിഷന്റെ കീഴിലുള്ള സ്നേഹിതയുടെ ജന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളിലാണ് സ്നേഹിതയുടെ പ്രവര്‍ത്തനം. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുള്ള അഭയ കേന്ദ്രമായാണ് സ്നേഹിതയുടെ പ്രവര്‍ത്തനം. എല്ലാ ജില്ലകളിലും ഇത്തരത്തില്‍ സ്നേഹിതയുടെ പ്രവര്‍ത്തനം ലഭ്യമാണ്.

ഇന്നലെ വൈകീട്ട 7.30 വരെ 400 മത്സരാര്‍ത്ഥികള്‍ അപ്പീലിലൂടെ എത്തി. തിരുവമ്പാടി ഗവ.യുപിഎസിലെ നാടന്‍ പാട്ടുവേദിയില്‍ കര്‍ട്ടന്‍ ഇല്ലാത്തതിനെ തുടര്‍ന്ന് വാക്കേറ്റവും പ്രതിഷേധവും നടന്നു. മൂന്ന് ദിവസം നീളുന്ന കലോത്സവം 9ന് അവസാനിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button