KeralaLatest NewsIndia

ശബരിമലയിലെ ആചാര ലംഘനങ്ങള്‍ക്കെതിരെ സമരം തുടരും : കെ സുരേന്ദ്രൻ

ആചാരലംഘനത്തിനെതിരെയുള്ള സമാധാനപരമായ സമരപരിപാടികളില്‍ പങ്കെടുക്കും.

തിരുവനന്തപുരം: ശബരിമല തകര്‍ക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ തുടര്‍ന്നും പോരാടുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. താന്‍ നിരപരാധിയാണ് എന്നും ഒരു നിയമലംഘനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ആചാരലംഘനത്തിനെതിരെയുള്ള സമാധാനപരമായ സമരപരിപാടികളില്‍ പങ്കെടുക്കും. പിണറായി സര്‍ക്കാരിന്റെ ശബരിമല ക്ഷേത്രത്തെ തകര്‍ക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ തുടര്‍ന്നും പോരാടും.

ശബരിമലയില്‍ ഇതുവരെയും ആര്‍ക്കും ആചാരലംഘിക്കാന്‍ കഴിഞ്ഞില്ല എന്നത് ഏറെ സന്തോഷം പകരുന്നു. പാര്‍ട്ടി ഒറ്റക്കെട്ടായി പി.എസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ മുന്നോട്ട് പോകുന്നു. എല്ലാ പിന്തുണയും പാര്‍ട്ടി നല്‍കി. ഇരുമുടിക്കെട്ട് പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന ക്ഷേത്രത്തില്‍ സൂക്ഷിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വിപുലമായ സ്വീകരണമാണ് പൂജപ്പുര ജയിലിന് മുന്നില്‍ കെ സുരേന്ദ്രന് ലഭിച്ചത്. 23 ദിവസത്തിനുശേഷമാണ് സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത്. നൂറു കണക്കിന് പ്രവർത്തകരാണ് കെ സുരേന്ദ്രന് അഭിവാദ്യമർപ്പിക്കാനെത്തിയത്. ജയില്‍മോചിതനായെത്തുന്ന സുരേന്ദ്രന് വിവിധ ജില്ലകളില്‍ സ്വീകരണം നല്‍കാനും പാര്‍ട്ടിയില്‍ ആലോചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button