ന്യൂഡല്‍ഹി: സാമൂഹിക പ്രവര്ത്തകന് സന്ത് ഗോപാല്‍ദാസിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി.ഗംഗാനദി സംരക്ഷിക്കണമെന്ന ആവശ്യവുമായി നിരാഹാരം അനുഷ്ഠിച്ചു വരികയായിരുന്നു ഈ നാല്പതുകാരന്.ജൂണ്‍ 24 നാണു ഗോപാല്‍ദാസ് നിരാഹാരം തുടങ്ങിയത്. നില വഷളായതിനെ തുടര്‍ന്ന് എയിംസിലേക്കു മാറ്റിയിരുന്നു. ഡിസംബര്‍ നാലിനു ഡിസ്ചാര്‍ജ് ചെയ്തശേഷം ഡെറാഡൂണിലെ ഡൂണ്‍ ആശുപത്രിയില്‍ ചികില്‍സ തേടി. ഇവിടെ നിന്നാണു കാണാതായത്. മകനെ കണ്ടെത്തണമെന്ന ആവശ്യവുമായി ഷംസീര്‍ സിങ് എയിംസിനു മുമ്പില്‍ പ്രതിഷേധിച്ചിരുന്നു.ഗംഗാ ശുചീകരണത്തിനു വേണ്ടി നടന്ന സമരത്തില്‍ അസ്വസ്ഥതയുള്ളവരാണു ഗോപാല്‍ദാസിന്റെ തിരോധാനത്തിനു പിന്നിലെന്നു അദ്ദേഹം ആരോപിച്ചു.
മുന്‍പ് ഗോപാല്‍ ദാസ് തന്റെ രക്തം ഉപയോഗിച്ച് പ്രധാന മന്ത്രി മോദിക്ക് ഗംഗാസംരക്ഷണം ആവശഅയപ്പെട്ട് കത്തെഴുിതിയിരുന്നു. ഹരിയാന സ്വദേശിയായ ഇദ്ദേഹം ഗോസംരക്ഷണത്തിനും ഗംഗാസംരക്ഷണത്തിനുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. സംഭവത്തെ കുറിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നു ഡല്‍ഹി പൊലീസിനോടും എയിംസിനോടും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.ഗംഗാ ശുചീകരണത്തിനു വേണ്ടി ഉപവാസസമരം നടത്തിയിരുന്ന 2 സന്യാസികള്‍ നേരത്തെ മരിച്ചതു സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ജി.ഡി. അഗര്‍വാള്‍ എന്ന സ്വാമി ജ്ഞാന്‍ സ്വരൂപ്, സ്വാമി നിഗമാനന്ദ് എന്നിവരാണ് ഉപവാസത്തിനിടെ മരിച്ചത്.
Post Your Comments