KeralaLatest News

കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജെനിരെ വ്യാജ വാര്‍ത്ത : നാല് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജെനിരെ വ്യാജ വാര്‍ത്ത് : നാല് പേര്‍ അറസ്റ്റിലായി. കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റ ഡ്രൈവര്‍ ആണെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച നാല് പേരാണ് അറസ്റ്റിലായത്. മയ്യില്‍ പെരുവങ്ങൂര്‍ സ്വദേശി ബാസിത്ത് ടിപി, പാവന്നൂര്‍ കടവിലെ മുഹമ്മദ് ഇസ്മായില്‍, കാക്കയങ്ങാട് സ്വദേശി ഷമീം കെപി, മയ്യില്‍ ഇരുവാപ്പുഴ നമ്പ്രത്തെ അനസ് കെപി എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ എസ്ഐ ശ്രീജിത്ത് കൊടേരി അറസ്‌റ് ചെയ്തത്. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളും ഉടന്‍ അറസ്റ്റിലാകും.

സോഷ്യല്‍ മീഡിയയില്‍ ‘പീഡനക്കേസ് പ്രതി പി ജയരാജന്റെ ഡ്രൈവര്‍’ എന്ന രീതിയിലായിരുന്നു പ്രതികള്‍ വ്യാജവാര്‍ത്ത ഷെയര്‍ ചെയ്തത്. വാട്‌സ് ആപ്പിലും ഫെയ്‌സ്ബുക്കിലും പ്രചരിപ്പിച്ചവര്‍ക്കെതിരെ വ്യക്തമായ തെളിവുകളോടെയാണ് പി ജയരാജന്‍ പരാതി നല്‍കിയത്. എല്ലാവരുടെയും പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടും പരാതിക്കൊപ്പം നല്‍കി. വളരെ ആസൂത്രിതമായാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button