തലയോലപ്പറമ്പ്: ഗള്‍ഫില്‍ ജോലിയുള്ള 22 കാരന് ഫേസ്ബുക്ക് പ്രണയം തലയ്ക്കു പിടിച്ചപ്പോള്‍ തന്റെ പ്രണയിനിയെ കാണാന്‍ നാട്ടിലെത്തിയത്ാണ്. യുവതിയെ കണ്ട യുവാവ് ഞെട്ടി. യുവാവ് കണ്ടത് രണ്ട് പെണ്‍മക്കളുടെ മാതാവായ യുവതിയെയായിരുന്നു. യുവതി അവിവാഹിത എന്നു കാണിച്ചാണ് യുവാവുമായി നിരന്തരം ചാറ്റിലേര്‍പ്പെട്ടത്. വിദേശത്തു നിന്നെത്തിയ യുവാവി രാത്രിയില്‍ യുവതിയുടെ വീട്ടിലെത്തുകയും അബദ്ധത്തില്‍ ഉറങ്ങിപോകുകയും ചെയ്തു.
സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി ജോലിയുള്ള ഭര്‍ത്താവ് രാവിലെ എത്തിയപ്പോള്‍ തന്റെ മുറിയില്‍ ഉറങ്ങുന്ന കാമുകനെ കണ്ടെത്തിയത്.. ഭര്‍ത്താവ് പിണങ്ങിപ്പോയപ്പോള്‍ കാമുകനെ വീട്ടില്‍ താമസിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു വിവാഹം കഴിക്കാന്‍ ഒരുങ്ങിയ കാമുകനെ ബലാത്സംഗ കേസില്‍ കുടുക്കിയിരിക്കുകയാണ് കാമുകി. സിനിമയെ വെല്ലുന്ന സംഭവം നടന്നത് തലയോലപ്പറമ്പിലാണ്.
രണ്ടു പെണ്‍മക്കളുള്ള ഭര്‍തൃമതിയായ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി കൂടെ താമസിപ്പിച്ച ശേഷം കടന്നുകളഞ്ഞുവെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കബളിപ്പിക്കലിനും ബലാല്‍സംഗത്തിനുമാണ് തലയോലപറന്പ് പോലീസ് കേസെടുത്തത്. 11 ഉം ഒന്‍പതും വയസുള്ള രണ്ടു പെണ്‍മക്കളുടെ മാതാവായ കുത്താട്ടുകുളം സ്വദേശിയായ 28 കാരി അവിവാഹിതയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് വിദേശത്ത് ജോലി ചെയ്തിരുന്ന കൂത്താട്ടുകുളം സ്വദേശിയായ 22 കാരനെ ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായത്. പ്രണയം കലശലായപ്പോള്‍ യുവതിയെ കാണണമെന്ന ആഗ്രഹത്താല്‍ യുവാവ് വിദേശത്തു നിന്നു യുവതിയുടെ കുത്താട്ടുകുളത്തെ വീട്ടില്‍ രാത്രി എത്തി.
സ്വകാര്യ ആശുപത്രിയില്‍ സെക്യുരിറ്റി ജീവനക്കാരനായ യുവതിയുടെ ഭര്‍ത്താവ് രാവിലെ എത്തിയപ്പോള്‍ ക്ഷീണം മൂലം മുറിയില്‍ ഉറങ്ങിക്കിടക്കുന്ന യുവാവിനെ കണ്ടു. ഇതോടെ ഭര്‍ത്താവ് വിവാഹബന്ധം വേര്‍പെടുത്തി. പിന്നീട് യുവതിക്കൊപ്പം നില്‍ക്കേണ്ടി വന്ന യുവാവിന് വിദേശത്തെ ജോലിയും നഷ്ടമായി. വൈക്കത്ത് സ്വകാര്യ ബസില്‍ കണ്ടക്ടറായി ജോലിക്കു കയറിയ യുവാവ് തലയോലപ്പറന്പില്‍ വാടകവീടെടുത്ത് യുവതിയും മക്കളുമായി കഴിഞ്ഞു വരികയായിരുന്നു.
ഇതിനിടയില്‍ യുവാവിന്റെ വീട്ടുകാര്‍ യുവാവിനു വിവാഹാലോചന നടത്തുകയും വിവാഹത്തിനു യുവാവ് അനുകൂലമാകുകയും ചെയ്തതോടെയാണ് യുവതി കബളിപ്പിക്കുകയും ബലാല്‍സംഗം ചെയ്‌തെന്നും ആരോപിച്ച് കേസുമായി മുന്നോട്ടു വന്നതെന്നാണ് യുവാവിന്റെ വീട്ടുകാര്‍ പറയുന്നത്. സംഭവം നടന്നത് കുത്താട്ടുകുളം, പിറവം ഭാഗത്തായതിനാല്‍ കേസ് കുത്താട്ടുകുളം പോലീസിനു കൈമാറുകയാണെന്ന് തലയോലപ്പറമ്പ് പോലീസ് അറിയിച്ചു.
Post Your Comments