തിരുവനന്തപുരം: ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ഒടിയന്റെ റിലീസ് ഡിവൈഎഫ്ഐ തടയുമെന്ന പ്രചാരണം തെറ്റെന്ന് വാദം. ഒടിയൻ സിനിമ ഡിവൈഎഫ്ഐ തടയുമെന്ന തരത്തിൽ നവമാധ്യമങ്ങളിൽ ചിലർ വ്യാപക പ്രചാരണം നടത്തുന്നുണ്ടെന്നും ഇത് അടിസ്ഥാനരഹിതമായ വാർത്തയാണെന്നും ഡിവൈഎഫ്ഐ നേതൃത്വം വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ഡിജിപിക്ക് പരാതി നൽകുമെന്ന് നേതൃത്വം വ്യക്തമാക്കി.
Post Your Comments