പിറവം: പിറവം പള്ളിക്കുമുന്നില്‍ പോലീസ് ബാരിക്കേഡുകള്‍ നിരത്തിയതിനെ തുടര്‍ന്ന് രാത്രി പള്ളിക്കു മുന്നില്‍ വിശ്വാസികള്‍ തടിച്ചു കൂടി. പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിട്ട് നല്കാന് പൊലീസ് എത്തിയെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്നാണ് വിശ്വാസികള്‍ രാത്രിയില്‍ പള്ളിയിലെത്തിയത്. പള്ളിക്കു സമൂപം നിരവധി പോലീസ് വാഹനങ്ങള്‍ കണ്ടതോടെയായിരുന്നു വിശ്വാസികളുടെ ഈ നീക്കം.
അതേസമയം പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്സ് വിഭാഗം നല്കിയ ഹര്‍ജി ഹൈക്കോതി ഈ മാസം 11ന് പരിഗണിക്കുന്ന സാഹചര്യത്തിലായിരുന്നു പോലീസ് നടപടി. പിന്നീട് പിറവം സി.ഐ പള്ളി ഭാരവാഹികളോട് കാര്യങ്ങള്‍ വ്യക്തമാക്കിയതിനു ശേഷമാണ് ജനക്കൂട്ടം പിരിഞ്ഞു പോയത്.
എന്നാല്‍ പള്ളി പ്രശനത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാത്തത് സര്‍ക്കാരിനുള്ള ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്ന് ഹൈക്കോടതി നേരത്തേ വിമര്‍ശിച്ചിരുന്നു.
Post Your Comments