![](/wp-content/uploads/2018/12/6c344381b58a71949ee4d5bf43b.jpg)
ഇടുക്കി : നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച സിപിഎം ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിന് അഭിവാദ്യം അര്‍പ്പിച്ച് ദമ്പതികള്‍. ഇവരുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അവരുടെ ഏഴ് മാസം പ്രായമുള്ള ഇരട്ട കുട്ടികളെയും കൈയ്യില്‍ പിടിച്ച് പാടി ഫേസ്ബുക്കില്‍ ഇട്ട ഗാനം വൈറലായി.
മാതാപിതാക്കള്‍ പാടുമ്പോള്‍ ഒരു കുട്ടി ഇടക്ക് അവര്‍ക്കൊപ്പം കൈയ്യടിച്ച് താളം പിടിക്കുന്നതും ആകര്‍ഷണമായി. നിരവധി ആളുകള്‍ വീഡിയോ സേവ് ചെയ്ത് അവരുടെ പോസ്റ്റുകളായി ഇട്ടപ്പോഴും മികച്ച പ്രതികരണമാണ്.
ഒരു ദിവസത്തിനുള്ളില്‍ ആയിരക്കണക്കിന് ഷെയറുകളും ലക്ഷത്തിലധികം കാഴ്ച്ചക്കാരെയുമാണ് ഈ വീഡിയോ നേടിയിരിക്കുന്നത്.
ഡിവൈഎഫ്ഐ മുന്‍ മൂലമറ്റം ബ്ലോക്ക് സെക്രട്ടറി ജോസില്‍ സെബാസ്റ്റ്യനും ഭാര്യ ഫേബയും മക്കളായ നിധിയും നിളയുമാണ് വീഡിയോയില്‍
Post Your Comments