Latest NewsIndia

ഹനുമാന്റെ ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ

വാരാണസി: ഹനുമാന്റെ ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പ്രഗതിശീല്‍ സമാജ് വാദി ലോഹ്യ (പിഎസ്പിഎല്‍) പാര്‍ട്ടി ജില്ലാ ഭരണകൂടത്തിന് അപേക്ഷ നല്‍കി. യുപി മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ മുലായം സിങ് യാദവിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവിന്റെ പുതിയ പാര്‍ട്ടിയാണ് പിഎസ്പിഎല്‍. ഹനുമാന്‍ ദലിതാണെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തിരഞ്ഞെടുപ്പു പ്രസംഗത്തെ തുടര്‍ന്നാണ് ഈ നീക്കം. ഒരാഴ്ചയ്ക്കകം സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കില്‍ ധര്‍ണ അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പിഎസ്പിഎല്‍ അറിയിച്ചു. അതേസമയം ജനങ്ങളുടെ ആരാധനാമൂര്‍ത്തിയെ രാഷ്ട്രീയത്തിലേക്കു വലിച്ചിഴച്ചതിലാണ് പ്രതിഷേധമെന്ന് പാര്‍ട്ടിയുടെ യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് ഹരീഷ് മിശ്ര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button