കൊച്ചി: പതിനഞ്ചാമത് ‘കേരള ബാംബൂ ഫെസ്റ്റി’ന് കൊച്ചിയില്‍ തുടക്കമായി. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഫെസ്റ്റ് മേയര്‍ സൗമിനി ജെയിന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഇരുന്നൂറോളം കരകൗശല തൊഴിലാളികളും പതിനഞ്ചോളം സ്ഥാപനങ്ങളും പങ്കെടുക്കുന്ന ഫെസ്റ്റില്‍ വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികളും എത്തുന്നുണ്ട്. സന്ദര്‍ശകര്‍ക്ക് ബാംബൂ മിഷന്‍ പരിശീലകര്‍ രൂപകല്‍പന ചെയ്ത വിവിധ മുള ഉല്‍പ്പന്നങ്ങള്‍ കാണുന്നതിനുള്ള ഗ്യാലറിയും, കുടുംബശ്രീ ഫുഡ് കോര്‍ട്ടും ഫെസ്റ്റിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കരകൗശല തൊഴിലാളികളും 170 ഓളം സ്റ്റാളുകളും പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു.
2004 ലാണ് ബാംബൂ മിഷന്‍, ഫെസ്റ്റ് ആരംഭിക്കുന്നത്. സംസ്ഥാനത്തെ മുള വികസന വിപണന ശ്യംഖല മെച്ചപ്പെടുത്തുക എന്നതായിരുന്നു ഈ പദ്ധതി പ്രധാനമായും ലക്ഷ്യം വെക്കുന്നത്. മേഖലയിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന ദേശീയ ശില്‍പ്പശാല 10, 11 തീയതികളില്‍ എറണാകുളം സെന്റര്‍ ഹോട്ടലില്‍ നടക്കും. നാഷണല്‍ ബാംബൂ മിഷന്‍ ഡയറക്ടര്‍ ഡോ. അല്‍കാ ഭാര്‍ഗവ ശില്‍പശാല ഉദ്ഘാടനം ചെയ്യും. മറ്റു സംസ്ഥാനങ്ങളിലെ ബാംബൂ മിഷന്‍ ഡയറക്ടര്‍മാരും ഉദ്യോഗസ്ഥരും ശില്‍പശാലയില്‍ പങ്കെടുക്കും. മുള ഗവേഷണ സ്ഥാപനങ്ങളും ഫെസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്.
Post Your Comments