കൊച്ചി: വിമാനക്കമ്പനി ജീവനക്കാരെ മർദ്ദിച്ചു. ബാഗേജ് കിട്ടാൻ വൈകിയതിൽ പ്രതിഷേധിച്ച് കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റഫീഖ്, ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരാളും ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു.
റഫീഖിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാമത്തെ പ്രതി ബാഗേജ് ലഭിക്കുന്നതിന് മുൻപേ ടെർമിനൽ വിട്ട് പോയി. ഇയാൾക്കെതിരെ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
വിമാനത്തിന്റെ കാർഗോ വാതിൽ തകരാർ മൂലം തുറക്കാൻ കഴിഞ്ഞിരുന്നില്ല , യാത്രക്കാരെ ഇത് അറിയിക്കുകയും ചെയ്തിരുന്നു, ഇതിന്റെ ഇടയിലാണ് ഇവർ ജീവനക്കാരെ മർദിച്ചത്.
Post Your Comments