ന്യൂഡല്‍ഹി: 207 പേരുമായി വന്ന എയര്‍ഇന്ത്യയുടെ ബോയിംഗ് വിമാനം ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അപകടകരമായ രീതിയില്‍ നിലത്തിറക്കിയ സംഭവത്തില്‍ രണ്ട് പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്തു. ഒക്ടോബര്‍ ഇരുപതിനായിരുന്നു നടപടിക്ക് ആസ്പദമായ സംഭവം.
വിമാനത്തിൽ 10 ജീവനക്കാരടക്കം 207 പേരുണ്ടായിരുന്നു. ബോയിംഗ് 787-8 വിമാനമാണ് അപകടകരമായ രീതിയില്‍ നിലത്തിറക്കിയത്. ഹോങ്കോംഗ് എയര്‍ ട്രാഫിക് കണ്ട്രോള് വിഭാഗം നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരേ നടപടിയെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments