Latest NewsBikes & Scooters

ഇന്ത്യൻ നിരത്തിൽ താരമാകാൻ കാര്‍ബുറേറ്റര്‍ വേര്‍ഷന്‍ ക്രൂയിസറുമായി യുഎം മോട്ടോര്‍ സൈക്കിള്‍

ഇന്ത്യൻ നിരത്തിൽ താരമാകാൻ കാര്‍ബുറേറ്റര്‍ വേര്‍ഷന്‍ കമാന്‍ഡോ ക്ലാസിക് ക്രൂയിസറുമായി യുഎം മോട്ടോര്‍ സൈക്കിള്‍. മലിനീകരണം കുറയ്ക്കുന്നതിനായി അവതരിപ്പിച്ച ബിഎസ്4 എന്‍ജിനൊപ്പം അവതരിപ്പിച്ച ഫ്യുവല്‍ ഇഞ്ചക്റ്റഡ് മോഡല്‍ നിലനിര്‍ത്തികൊണ്ടാണ് ഈ മോഡൽ അവതരിപ്പിച്ചത്.

അമേരിക്കന്‍ ക്രൂയിസര്‍ ഡിസൈനാണു കമാന്‍ഡോ ക്ലാസിക്കിലും പ്രകടമാകുന്നത്. വലിയ ടാങ്ക്, ബാക്ക് റെസ്റ്റ് നല്‍കിയിട്ടുള്ള സ്പ്ലിറ്റ് സീറ്റ്, റൗണ്ട് ഷേപ്പിലുള്ള ഹെഡ്‌ലൈറ്റ് , വലിയ വില്‍ഡ് ഷീല്‍ഡ് എന്നിവ പ്രധാന മായും എടുത്തു പറയേണ്ട സവിശേഷതകൾ.279.5 സിസി ലിക്വിഡ് കൂള്‍ സിംഗില്‍ സിലിണ്ടര്‍ എഞ്ചിൻ 26 ബിഎച്ച്പി കരുത്തും 23 എന്‍എം ടോര്‍ക്കും ഉൽപാദിപ്പിച്ച് വാഹനത്തിനു കരുത്തും അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സ് കുതിപ്പും നൽകുന്നു.

1.95 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.ഫ്യുവല്‍ ഇഞ്ചക്റ്റഡ് മോഡലിനെക്കാളും 6000 രൂപ വില കുറച്ചാണ് ഈ ബൈക്ക് കമ്പനി നിരത്തിലെത്തിച്ചിരിക്കുന്നത്. റെനഗേഡ് കമാന്‍ഡോ മെഹാവേ, റെനഗേഡ് കമാന്‍ഡോ, റെനഗേഡ് സ്പോര്‍ട്ട് എസ് എന്നീ നാല് മോഡലുകളും ഈ അമേരിക്കൻ കമ്പനി ഇന്ത്യൻ വിപണിയിൽ എത്തിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button