KeralaLatest News

മാലിന്യ സംസ്കരണശാലയോട് ‘സേ നോ ‘ എന്ന മുദ്രാവാക്യമുയര്‍ത്തി ഒരു ഗ്രാമം ഒത്തൊരുമിച്ച് പ്രതിഷേധവുമായി നഗരത്തിലെത്തി

പെരിങ്ങമല :  പെരിങ്ങമലയില്‍ മാലിന്യ സംസ്കരണശാല സ്ഥാപിക്കാനുളള പദ്ധതിക്കെതിരെ ഒരു ഗ്രാമം ഒന്നടങ്കം സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധവുമായി എത്തി.  പെരിങ്ങമല പഞ്ചായത്തിലെ 19 വാര്‍ഡുകള്‍ ഉള്‍പ്പെടെ നാന്ദിയോട് ഗ്രാമവും പ്രതിഷേധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരത്തില്‍ ഒത്തുചേര്‍ന്നു. കോടിയാര്‍ മുതല്‍ പാളയം വരെയായിരുന്നു പ്രതിഷേധ റാലി. ഗ്രാമത്തിലെ കൊച്ചുകുട്ടികള്‍  അടക്കമായിരുന്നു മാലിന്യ സംസ്കരണ ശാല സ്ഥാപിക്കുന്നതിനുളള സര്‍ക്കാരിന്‍റെ തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ റാലിയില്‍ അണിനിരന്നിരുന്നത്.

ഗ്രാമത്തിലുളള മിക്കവരും ആ ദിവസത്തെ വേതനവും കച്ചവടക്കാര്‍ ആ ദിവസത്തെ ലാഭവും ഉപേക്ഷിച്ചാണ് മാലിന്യ സംസ്കാരണ ശാല വേണ്ട എന്ന ആവശ്യം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി നിയമസഭ മന്ദിരത്തിലേക്കുളള പ്രതിഷേധറാലിയില്‍ അണിനിരന്നത്. പെരിങ്ങാമലയില്‍ മാലിന്യ സംസ്കരണ ശാലക്കെതിരെ പ്രതിഷേധിക്കുന്നതിനായി ആക്ഷന്‍ കൗണ്‍സിലും ഗ്രാമത്തിലെ ജനങ്ങള്‍ ചേര്‍ന്ന് രൂപം നല്‍കിയിട്ടുണ്ട്. വാട്ട്സാപ്പ് ഗ്രൂപ്പുകളും സജീവമാണ്. മാലിന്യ സംസ്കരണ ശാല വരുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതിനുളള ധന ശേഖരണം തുടങ്ങിയവയെല്ലാം പ്രാവര്‍ത്തികമാക്കുന്നത് ഈ കൂട്ടായ്മയിലൂടെയാണ്.

വിളപ്പില്‍ ശാലയില്‍ മാലിന്യ സംസ്കരണ ശാല വന്നതിന് ശേഷം അവിടുത്തെ ജനങ്ങള്‍ എത്രമാത്രം സഹിക്കുന്നുവെന്ന് വ്യക്തമാണെന്നും അത് ഇവിടെ ആവര്‍ത്തിക്കാന്‍ സമ്മതിക്കില്ലെന്നുമാണ് പെരിങ്ങാമലയിലെ നാട്ടുകാര്‍ ഒന്നടങ്കം പറയുന്നത്. മാലിന്യ സംസ്കരണ ശാല വരുന്നതിനെതിരെ ശക്തമായി ഇനിയും പ്രതിഷേധം തുടരുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. നിയമസഭാ മന്ദിരത്തിലേക്ക് പെരിങ്ങമല നിവാസികള്‍ നടത്തിയ പ്രതിഷേധ റാലിയില്‍ കോണ്‍ഗ്രസ് നേതാക്കളായ പാലോട് രവി ,ശരത് ചന്ദ്ര പ്രസാദ് , ശബരിനാഥ് എംഎല്‍എ മറ്റ് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തിരുന്നു. ആദിവാസി സമൂഹവും പ്രതിഷേധ റാലിയില്‍ അണിനിരന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button