KeralaLatest News

കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇങ്ങനെ

കൊച്ചി : ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവധിച്ചു. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് എന്നതാണ് കോടതി പുറപ്പെടുവിച്ച ഒരു ഉപാധി.മറ്റ് ഉപാധികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ 23 ദിവസങ്ങളായി സുരേന്ദ്രൻ ജയിലിൽ കഴിയുകയായിരുന്നു.

ഇന്നലെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി വിധി പറയൽ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. സർക്കാർ ജാമ്യാപേക്ഷയെ കർശനമായി എതിർത്തിരുന്നു. സന്നിധാനത്ത് ചിത്തിര ആട്ടവിശേഷകാലത്ത് 52 കാരിയായ സ്ത്രീയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.

ശബരിമല സംഘര്‍ഷത്തിലേത് ഉള്‍പ്പെടെ പതിനഞ്ചോളം കേസുകളാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് എതിരെയുളളത്. നിരോധനാജ്ഞ ലംഘിച്ചതിനും സന്നിധാനത്ത് ഭക്തയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതിനും നെടുമ്പാശേരി വിമാനത്താവളത്തില്‍ തൃപ്തി ദേശായിയെ തടഞ്ഞതിനുമാണ് ശബരിമലയുമായി ബന്ധപ്പെട്ടുളള കേസുകള്‍.

https://youtu.be/xNe6wM2OEiE

shortlink

Related Articles

Post Your Comments

Related Articles


Back to top button