Latest NewsIndia

ടീച്ചറുടെ പേര് കയ്യിൽ എഴുതിയ ശേഷം വിദ്യാർത്ഥി ജീവനൊടുക്കി

ഡൽഹി : ടീച്ചറുടെ പേര് കയ്യിൽ എഴുതിയ ശേഷം ഏഴാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. ഇന്ദ്രപുരിയിലെ വീട്ടില്‍ ശനിയാഴ്ച നാല് മണിക്കായിരുന്നു സംഭവം. ടീച്ചറുടെ പേരിനൊപ്പം തനിക്ക് ഇനി സ്‌കൂളിലേക്ക് പോകേണ്ടെന്നും പെൺകുട്ടി കയ്യിൽ എഴുതിയിരുന്നെന്ന് പോലീസ് വ്യക്തമാക്കി. വീട്ടിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യാ കുറിപ്പും കണ്ടെത്തി.

അമ്മയോടും മുത്തശ്ശിയോടും ക്ഷമ ചോദിക്കുന്നുവെന്നും ശ്രീകൃഷ്ണനെ കാണാന്‍ പോകുകയാണെന്നും കുറിപ്പില്‍ പറയുന്നു. വീട്ടിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വൈകിട്ട് നാലുമണിക്കാണ് കുട്ടിയുടെ മൃതദേഹം അമ്മ കാണുന്നത്. ടിസ് ഹസാരി കോടതിയിലെ അഭിഭാഷകയാണ് പെണ്‍കുട്ടിയുടെ അമ്മ.

സ്കൂളിലെ അധ്യാപകരെക്കുറിച്ച്‌ മകള്‍ എന്നും പരാതി പറയാറുണ്ടായിരുന്നു. ആരോപണവിധേയയായ ടീച്ചര്‍ മകളെ എന്നും അസഭ്യം പറയുകയും ശാസിക്കുകയും അപമാനിക്കുകയും ചെയ്യുമായിരുന്നെന്നും അമ്മ പോലീസിന് മൊഴി നൽകി. നിരന്തരമുള്ള പരാതിയെത്തുടര്‍ന്ന് മകളെ സ്കൂള്‍ മാറ്റി ചേര്‍ത്തിരുന്നു. എന്നാല്‍ കാര്യങ്ങളുടെ ​ഗൗരവും തനിക്കറിയില്ലായിരുന്നു.

സംഭവത്തില്‍ സമ​ഗ്ര അന്വേഷണം നടത്തുമെന്നും പോലീസുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും സ്കൂള്‍ മനേജ്മെന്റ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ വ്യക്തമാക്കി. പെൺകുട്ടിയുടെ കൂട്ടുകാരുടെ മൊഴിയെടുത്തു. പോസ്റ്റുമാർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ അന്വേഷണം കൂടുതൽ ശക്തമാക്കാൻ കഴിയുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button