KeralaNews

ശബരിമല പാതയിൽ സുരക്ഷയ്ക്കായി പുതിയ ക്രമീകരണങ്ങൾ

പത്തനംതിട്ട : ശബരിമലയിൽ എത്തുന്ന വാഹനങ്ങൾക്ക് സുരക്ഷയൊരുക്കാൻ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കുന്നു. 15 കോടിയുടെ റോഡ് വികസന പദ്ധതി ഭാഗമായാണ് ഒരു ഡസൻ ഇടങ്ങളിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കുന്നത്. 50 ലക്ഷം രൂപയാണു ബാരിയറുകളുടെ മാത്രം നിർമാണ ചെലവ്.

കണമല, എരുത്വാപ്പുഴ, മുട്ടപ്പള്ളി, പാണപ്പിലാവ്, മുക്കൂട്ടുതറ, എംഇഎസ്, കരിങ്കല്ലുമ്മൂഴി എന്നിവിടങ്ങളിലായി മൊത്തം 1200 മീറ്റർ നീളത്തിലാണു ക്രാഷ് ബാരിയറുകൾ സ്ഥാപിക്കുന്നത്. ഈ മേഖലയിൽ ഒട്ടേറെ അപകടകരമായ ഇറക്കങ്ങളും വളവുകളുമുള്ള മേഖലകൾ കണ്ടെത്തിയാണു ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചിരിക്കുന്നത്.

കണമല ഇറക്കത്തിലും പാറക്കടവിലും ഉണ്ടായ 4 വാഹനാപകടങ്ങളിൽ 45 പേർ മരിച്ചതിനെ തുടർന്നു പാറക്കടവ് വളവിലും കണമല അട്ടിവളവിലും 5 വർഷം മുൻപ് ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചിരുന്നു. തുടർന്ന് അപകടങ്ങളുടെ എണ്ണവും തീവ്രതയും കുറയുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണു കൂടുതൽ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കാൻ ദേശീയപാതാ വിഭാഗം തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button