Latest NewsIndia

റോഡിലെ കുഴികൾ മൂലമുള്ള മരണം; 5 വർഷത്തിനിടെ പൊലിഞ്ഞത്ത് 15,000 ജീവൻ

ന്യൂഡൽഹി: റോഡിലെ കുഴികൾ മൂലം കഴിഞ്ഞ 5 വർഷത്തിനിടെ അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് 15,000 പേർക്ക്. ഭരണകൂട സംവിധാനങ്ങളുടെ അനാസ്ഥയും ഉദാസീനതയും കൃത്യവിലോപവും മൂലമുള്ള ഈ നരഹത്യ അംഗീകരിക്കാനാവില്ലെന്നു സുപ്രീംകോടതി അസന്ദിഗ്ധമായി വ്യക്തമാക്കി.

ഭീകരാക്രമണം, അതിർത്തിയിലെ ആക്രമണങ്ങൾ എന്നിവയിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കാൾ കൂടുതലാണ് ഇതെന്നും സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു. റോഡുകൾ വേണ്ടവിധം പരിപാലിക്കുന്നില്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്നു ജസ്റ്റിസ് മദൻ ബി. ലോക്കൂർ, ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് ഹേമന്ദ് ഗുപ്ത എന്നിവർ ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു.

സുപ്രീം കോടതി മുൻ ജഡ്ജി കെ.എസ്. രാധാകൃഷ്ണൻ അധ്യക്ഷനായ റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി സമിതിയുടെ റിപ്പോർട്ടിലാണ് 2013 മുതൽ 2017 വരെ കുഴികൾ മൂലം ഉണ്ടായ അപകടങ്ങളിൽ 14,926 പേർ രാജ്യത്തു മരിച്ചതായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സമിതി റിപ്പോർട്ട് സംബന്ധിച്ചു പ്രതികരണം ഉടൻ അറിയിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button