തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം ശരിയല്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ. ഹിന്ദു ദെവങ്ങളുടെ ആചാരം സംരക്ഷിക്കാന്‍ നിയമം നിലനില്‍ക്കെ ജഡ്ജിമാര്‍ അത് പരിഗണിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ സര്‍ക്കാരിന്റെ നടപടികളില്‍ പ്രധഷേധിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന നിരാഹാരസമരത്തിന്റെ നാലാം ദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിന്ദു വിരുദ്ധനാണ്. ശബരിമല വിധി ദൈവഭയമുളള ഹിന്ദുക്കളുടെ മനസ്സില്‍ നിശബ്ദ വിപ്ലവം ഉണ്ടാക്കിയിരിക്കുന്നതായു അദ്ദേഹം പറഞ്ഞു. സര്‍ക്കാരും പോലീസും ചേര്‍ന്ന് അയ്യപ്പ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് തടസ്സമുണ്ടാക്കുകയാണ്. കൂടാതെ പിണറായി വിജയന്‍ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയുടെ പ്രസംഗത്തിന്റെ യഥാര്‍ഥ വീഡിയോ പുറത്തുവിടാന്‍ സര്‍ക്കാരിനെയും മന്ത്രി കടകംപള്ളി സുരേന്ദ്രനെയും വെല്ലുവിളിക്കുന്നെന്നു വെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിളള പറഞ്ഞു. ശശികലയുടെ പ്രസംഗം തെറ്റായാണു കാണിക്കുന്നത്. ഇതു ശരിയല്ല. വിഷയം തനിക്കറിയാം. മന്ത്രിയും സര്‍ക്കാരും കള്ളപ്രചാരണം നടത്തുകയാണ്. പഴയ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെപ്പോലെയാണു സര്‍ക്കാരെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി വക്താവ് എം.എസ്. കുമാര്‍, സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്‍ തുടങ്ങിയവരും പ്രസംഗിച്ചു.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുക, ബിജെപി നേതാവ് കെ. സുരേന്ദ്രനെതിരായുളള കളളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എ.എന്‍ രാധാകൃഷണന്റെ നിരാഹാര സമരം.
Post Your Comments