
ജയ്പുര്‍/ഹൈദരാബാദ്: രാജസ്ഥാന് തെലുങ്കാന സംസ്ഥാനങ്ങളിലേയ്ക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാജസ്ഥാനില്‍ 200 നിയോജക മണ്ഡലങ്ങളില്‍ 199 ഇടത്താണ് വോട്ടെടുപ്പ് നടക്കുന്നത്. ആല്‍വാര്‍ ജില്ലയിലെ രാംഘട്ട് സീറ്റിലെ വോട്ടെടുപ്പ്, സ്ഥാനാര്‍ഥി മരിച്ചതിനാല്‍ ഒരു മണ്ഡലത്തിലെ മാറ്റിവച്ചിരിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കടുത്ത മത്സരമാണുള്ളത്.
തെലങ്കാനയിലെ 119 മണ്ഡലങ്ങളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്. രാവിലെ 7 മുതല്‍ 5 വരെയാണ് പോളിംഗ്. 1821 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ടി ആര് എസും, കോണ്‍ഗ്രസ്സും ടിഡിപിയും നയിക്കുന്ന മഹാസഖ്യവും തമ്മില്‍ കടുത്ത മത്സരമാണ് ഇവിടെയുള്ളത്.
Post Your Comments