സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ജീവനക്കാര്‍ക്ക് നല്‍കുന്ന എന്‍പിഎസ് വിഹിതം വര്‍ദ്ധിപ്പിച്ചു.
ജീവനക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന എന്‍പിഎസ് വിഹിതം വര്‍ദ്ധിപ്പിച്ചു. എന്‍പിഎസ് വിഹിതം 10 ശതമാനത്തില്‍നിന്ന് 14 ശതമാനമായിട്ടാണ് വര്‍ദ്ധിപ്പിച്ചത്.
ഇനിമുതല്‍ പെന്‍ഷനായാല്‍ 40 ശതമാനം തുകമാത്രം പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ മതി. ജീവനക്കാര്‍ നല്‍കേണ്ട മിനിമം വിഹിതം 10 ശതമാനത്തില്‍ തുടരും. കൂടുതല്‍ അടയ്ക്കുന്ന വിഹിതത്തിനും 80 സി പ്രകാരം നികുതിയിളവ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
റിട്ടയര്‍മെന്റ് സമയത്ത് എന്‍പിഎസിലെ 60 ശതമാനം തുകയും തിരിച്ചെടുക്കാന്‍ അനുവദിക്കും. നിലവില്‍ എടുക്കാന്‍ കഴിഞ്ഞിരുന്നത് 40 ശതമാനം തുകയായിരുന്നു. ബാക്കിവരുന്ന തുക ഏതെങ്കിലും പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിക്കണമായിരുന്നു.
Post Your Comments