ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് ലഭ്യമാകാന്‍ ഇനി അധിക കാലം കാത്തിരിക്കേണ്ടി വരില്ല, വെറും നാല് മണിക്കൂര്‍ മാത്രം. അപേക്ഷിച്ച് നാലുമണിക്കൂറിനകം പാന്‍ കാര്‍ഡ് ഇനി ലഭ്യമാകും. പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ ചെയര്‍മാന്‍ സുശീല്‍ ചന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു വര്‍ഷത്തിനകം പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ക്കൂട്ടി നികുതി അടക്കുക , റിടേണ്‍ ഫയല്‍ ചെയ്യുക പോലെയുള്ള വിഭാഗങ്ങളില്‍ പുതിയകാല്‍വെപ്പ് നടത്താനാണ് ആദായനികുതി വകുപ്പിന്റെ ലക്ഷ്യം. റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ടാക്സ് പ്രീ പെയ്മെന്റ്, റീഫണ്ട്, റിട്ടേണിന്റെ സൂക്ഷ്മപരിശോധന തുടങ്ങിയവ വേഗത്തിലാക്കാനുള്ള ഓട്ടോമേഷന്‍ നടപടികള്‍ വകുപ്പ് ഉടനെ തന്നെ നടപ്പിലാക്കും.
Post Your Comments