തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടി, വി.എസ് അച്യുതാനന്ദന് എന്നിവരെ ക്ഷണിക്കാത്തതില്‍ പ്രധിഷേധിച്ച് യുഡിഎഫ് ചടങ്ങ് ബഹിഷ്കരിക്കുന്നു. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടി, വി.എസ് അച്യുതാനന്ദന് എന്നിവരെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം.
പിണറായി സര്‍ക്കാര്‍ വരുന്നതിനു മുമ്പ് തന്നെ വിമാനത്താവളത്തിന്റെ 90 ശതമാനം പണികള്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍ വിമാനത്താവളത്തിനായി നിസ്തുലമായ പങ്കുവഹിച്ച ഉമ്മന്‍ ചാണ്ടിയേയും വിഎസിനേയും ക്ഷണിക്കാത്തത് അല്പത്തമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
വിമാനത്താവളം യാഥാര്‍ഥ്യമാക്കാന്‍ ഏറ്റവും കൂടുതല്‍ സംഭാന നല്‍കിയത് ഉമ്മന്‍ ചാണ്ടിയുടെ കീഴിലുള്ള യുഡിഎഫ് സര്‍ക്കാരാണ്. എന്നാല്‍ വിഎസ് സര്‍ക്കാരിന്റെ കാലത്ത് സ്ഥലമെടുപ്പ് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments