Latest NewsKerala

ചര്‍ച്ച അസാധു ; സമരം തുടരുമെന്ന് ഓണ്‍ലൈന്‍ ടാക്സി യൂണിയനുകള്‍

കൊച്ചി:  ഒാണ്‍ലെെന്‍ ടാക്സി മേഖലയിലെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ച് കൂട്ടിയ ചര്‍ച്ച അസാധുവായതിനെ തുടര്‍ന്ന് ഈ മേഖലയില്‍ സമരം വീണ്ടും തുടരുമെന്ന് ഓണ്‍ലൈന്‍ ടാക്സി യൂണിയനുകള്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. ഒാണ്‍ലെെന്‍ കമ്പനിയുടെ പ്രതിനിധികള്‍ ജില്ല ലേബര്‍ കമ്മീഷണര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് സമരം തീര്‍പ്പികല്‍പ്പിക്കാന്‍ കഴിയാതെ പോയത്.

വിദേശ കമ്പനികളുടെ നിയന്ത്രണത്തിലുള്ള ഓണ്‍ലൈന്‍ ടാക്സികളുടെ പ്രശ്നത്തില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാറിന് പരിമിതികളുണ്ടെന്നാണ് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചത്. വേതന വര്‍ധനവ് നടപ്പാക്കുക, കമ്മീഷന്‍ നിരക്ക് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഒാണ്‍ലെെന്‍ ടാക്സി ഡ്രെെവര്‍മാര്‍ പണിമുടക്ക് നിലവില്‍ നടത്തുന്നത്. പ്രതിനിധികള്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ലേബര്‍ കമ്മീഷന് തൊഴിലാളി യൂണികളുമായി ചര്‍ച്ച നടത്തുമെന്ന തീരുമാനത്തില്‍ എത്തിയിരുന്നു .

വെള്ളിയാഴ്ച കൊച്ചിയിലാണ് ചര്‍ച്ച. സംസ്ഥാന മോട്ടോര്‍ വാഹനനിയമത്തിന്‍റെ കീഴില്‍ തന്നെ ഓണ്‍ലൈന്‍ ടാക്സി കമ്പനികളും രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം തുടങ്ങണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇത് വഴി വേതന വര്‍ധന അടക്കമുള്ള തൊഴിലാളി അനുകൂല നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒാണ്‍ലെെന്‍ കമ്പനികള്‍ കേരളത്തില്‍ രജിസ്ട്രര്‍ ചെയ്യാന്‍ തയ്യാറാകുമോ എന്നതാണ് ഇനിയുളള ചര്‍ച്ചകളില്‍ വിഷയമാകുക. കൊച്ചിയിലെ നാലായിരത്തിലധികം ഓണ്‍ലൈന്‍ ടാക്സികള്‍ പങ്കെടുക്കുന്നുണ്ടെന്നാണ് യൂണിയനുകളുടെ അവകാശവാദം.

shortlink

Related Articles

Post Your Comments


Back to top button