Latest NewsKerala

ആദ്യ വിമാനക്കൊടി പാറിക്കാൻ കണ്ണൂരിന്റെ പ്രിയതാരങ്ങൾ നിഹാരികയും ആത്മീയയും എത്തും

മട്ടന്നൂർ : ആദ്യവിമാനത്തിനു വീശാനുള്ള പതാകയുമായി മട്ടന്നൂർ വിമാനത്താവളത്തിലേക്കെത്തുന്ന സൈക്കിൾ റൈഡിനെ സ്വീകരിക്കാൻ കണ്ണൂരിന്റെ പ്രിയതാരങ്ങളെത്തും. ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെ മലയാള സിനിമയിലേക്കു കാലെടുത്തുവച്ച നിഹാരിക എസ്. മോഹനും, ജോസഫ്, മനംകൊത്തി പറവൈ (തമിഴ്) സിനിമകളിലൂടെ ശ്രദ്ധേയയായ ആത്മീയയും എത്തും.

8നു രാവിലെ 9.30നു മട്ടന്നൂർ വായന്തോട് ജംക്‌ഷനിൽ സൈക്കിൾ റൈഡിന് ഒരുക്കുന്ന സ്വീകരണ പരിപാടികളിലാണു താരങ്ങൾ പങ്കെടുക്കുക. ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്യാനുള്ള പതാകയുമായി 347 സൈക്കിൾ റൈഡർമാർക്കൊപ്പം വിമാനത്താവളത്തിലേക്ക് ഇവർ സൈക്കിളുരുട്ടുകയും ചെയ്യും.

മട്ടന്നൂർ നഗരസഭാധ്യക്ഷ അനിത വേണു, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ എന്നിവരും സൈക്കിൾ റൈഡിനെ സ്വീകരിക്കും. 8നു രാവിലെ 7.30നു കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ കലക്ടർ മിർ മുഹമ്മദ് അലി പതാക കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button