ഏവരും കാത്തിരുന്ന പുതിയ മാക്‌സ് പ്രോ എം2, മാക്‌സ് എം2 സെന്‍ഫോണുകൾ റഷ്യയില്‍ അവതരിപ്പിച്ച് അസ്യൂസ്. ഡിസംബര്‍ 11ന് ഇന്ത്യയിൽ എത്തും. 6.3 ഇഞ്ച് 2280×1080 പിക്‌സല്‍ ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ,ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസർ,12 എംപി, 5 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 13 എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2വിന്റെ സവിശേഷത. 4 ജിബി റാം 64 ജിബി സ്റ്റോറേജ്, 128 ജിബി സ്‌റ്റോറേജ് എന്നി സ്‌റ്റോറേജ് വാരിയന്റുകളാണ് വിപണിയിൽ എത്തുക.(മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 2 ടിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാം)
1520×720 റെസൊല്യൂഷൻ 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ,ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസർ,13 എംപി, 2 എംപി റിയര്‍ ക്യാമറയും 8 എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് മാക്‌സ് എം2വിന്റെ പ്രത്യേകത. 3 ജിബി റാം 32 ജിബി സ്റ്റോറേജ്, 4 ജിബി റാം 64 ജിബി സ്‌റ്റോറേജ് വാരിയന്റുകളിൽ ഫോൺ ലഭ്യമാക്കും. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലായിരിക്കും ഫോണുകൾ പ്രവർത്തിക്കുക. ഫോണിന് 12,999 രൂപ മുതൽ വില ആരംഭിക്കുമെന്നാണ് സൂചന.
Post Your Comments