തിരുവനന്തപുരം: ഏകദൈവ പരാമര്‍ശത്തിൽ പുലിവാലുപിടിച്ച് മന്ത്രി ബാലന്‍. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ബി.ജെ.പി വാദത്തെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് നിലപാടിനെ യു.ഡി.എഫ് ഘടകകക്ഷിയായ മുസ്ളിംലീഗ് പിന്തുണയ്ക്കുന്നതിലെ അസാംഗത്യം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയ മന്ത്രി എ.കെ. ബാലനെതിരേ പ്രതിപക്ഷ കക്ഷികള്‍ പോരിനിറങ്ങി.
”ഏകദൈവവിശ്വാസികളാണ് റസൂലുള്ള ഇസ്ളാം മതം. ബഹുദൈവവിശ്വാസികളും വിഗ്രഹാരാധകരും അവരുടെ മതതത്വമനുസരിച്ച് ദൈവവിരുദ്ധര്‍ എന്നര്‍ത്ഥം വരുന്ന മുനാഫികളാണ്. ഇമാമുള്ള പ്രസ്ഥാനമായ മുസ്ളിംലീഗ് ഇത്രത്തോളം തരംതാഴരുത്” എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
ജാതി സംഘടനകളുടെ യോഗം വിളിച്ച് ശബരിമല പ്രശ്നത്തില്‍ വനിതാമതില്‍ തീര്‍ക്കാനുള്ള സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും നീക്കം ശരിയല്ലെന്നും ഇൗ നിലപാടും ബി.ജെ.പി നിലപാടും തമ്മില്‍ എന്ത് വ്യത്യാസമാണെന്നുമുള്ള ലീഗ് അംഗം പി.കെ. ബഷീറിന്റെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
Post Your Comments