തിരുവനന്തപുരം: മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കാനാണ് ഭാവമെങ്കില്‍ രാഷ്ട്രീയമായി നേരിടുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മക്കെതിരെ ഭീഷണിയുടെ സ്വരത്തില്‍ മന്ത്രി എ.കെ ബാലന്‍. പിന്നെ അതു പറഞ്ഞ് കരഞ്ഞിട്ട് കാര്യമില്ലെന്ന് മുന്നറിയിപ്പ് നല്‍കി. അവരുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ കോണ്‍ഗ്രസും ബി.ജെ.പിയുമാണെന്നും എ.കെ.ബാലന്‍ ആരോപിച്ചു. ‘അമ്മ ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയാണ്. അമ്മയെ വേദനിപ്പിക്കുന്നതൊന്നും മുഖ്യമന്ത്രി ചെയ്തില്ല. രാഷ്ടീയമായി ഞങ്ങള്‍ നേരിടുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വിഷമത്തിന് ഞങ്ങള്‍ ഉത്തരവാദികളല്ല. അവര്‍ക്ക് പിന്നില്‍ ഒരു ശക്തി ഉണ്ട് എന്നതിന് തെളിവാണ് സ്ഥാനാര്‍ത്ഥിയാകാനുള്ള തീരുമാനം’ . തല മുണ്ഡനം ചെയ്തുള്ള സമരം ഉദ്ഘാടനം ചെയ്ത ലതികാ സുഭാഷ് ഇപ്പോള്‍ കോണ്‍ഗ്രസിലില്ലെന്നും ബാലന്‍ ചൂണ്ടിക്കാട്ടി.
Read Also : നാലു വോട്ടിനുവേണ്ടി വര്‍ഗീയ ശക്തികളോട് സി.പി.എം കൂട്ടുകൂടില്ലെന്ന് പിണറായി വിജയന്‍
അതേസമയം വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തനിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കുമെന്ന വാര്‍ത്തകളെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം ചെയ്തു. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും മത്സരിക്കാമല്ലോ എന്ന് അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്നുള്ളതില്‍ നിലപാടെടുക്കേണ്ടത് അവരുടെ താല്‍പര്യമാണെന്ന് പറഞ്ഞ അദ്ദേഹം വാളയാര്‍ സംഭവത്തില്‍ സര്‍ക്കാര്‍ നീതി നിഷേധങ്ങളൊന്നും കാണിച്ചിട്ടില്ലെന്നും പെണ്‍കുട്ടികളുടെ അമ്മയുടെ വികാരത്തിനൊപ്പമാണ് സര്‍ക്കാര്‍ എപ്പോഴും നിന്നിട്ടുള്ളതെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments