Latest NewsAutomobile

പൊതുഗതാഗതം സൗജന്യമാക്കാൻ ഒരുങ്ങി ഈ രാജ്യം

ലക്‌സംബര്‍ഗ് സിറ്റി : ലോകത്തിൽ ആദ്യമായി പൊതുഗതാഗതം സൗജന്യമാക്കാൻ ഒരുങ്ങി യൂറോപ്പിലെ ചെറുരാജ്യമായ ലക്‌സംബര്‍ഗ്. രൂക്ഷമായ ഗതാഗത തടസം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് ദിവസങ്ങള്‍ക്ക് മുമ്പ് അധികാരത്തിലേറിയ സാവിയര്‍ ബെറ്റലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാർ വിപ്ലവകരമായ മാറ്റം നടപ്പാക്കാൻ ഒരുങ്ങുന്നത്. അടുത്ത വേനൽ മുതല്‍ ട്രെയിന്‍, ബസ് മുതലായ എല്ലാ പൊതുഗതാഗത സൗകര്യങ്ങളും ലക്‌സംബര്‍ഗിലെ ജനങ്ങള്‍ക്ക് സൗജ്യമായി ഉപയോഗിക്കാനാവും.

ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഈ രാജ്യത്തിൽ ആറ് ലക്ഷത്തോളമാണ് ആകെ ജനസംഖ്യ. കൂടാതെ ജോലി ആവശ്യാര്‍ഥം അതിര്‍ത്തി രാജ്യങ്ങളില്‍നിന്ന് ദിവസവും രണ്ടു ലക്ഷത്തിലേറേ പേര്‍ ലക്‌സംബര്‍ഗിലേക്ക് എത്തുന്നു. തലസ്ഥാനമായ ലക്‌സംബര്‍ഗ് സിറ്റിയിലാണ് ഗതാഗത പ്രശ്‌നം ഏറ്റവും രൂക്ഷം. നാല് ലക്ഷത്തോളം ജനങ്ങൾ ദിവസവും ജോലിക്കായി ഇവിടെ എത്തുന്നു.1000 പേര്‍ക്ക് 662 കാറുകള്‍ എന്നതാണ് രാജ്യത്തെ കണക്ക്. അതിനാൽ ഈ ചെറു രാജ്യത്ത് ഇത്രയേറെ സ്വകാര്യ വാഹനങ്ങള്‍കൂടി ഒന്നിച്ച് നിരത്തിലിറങ്ങുന്നത് തടഞ്ഞ് പകരം സൗജന്യ പൊതുഗതാഗതം വഴി ഗതാഗതം സുഗമമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button