കൊച്ചി: കഴിഞ്ഞ ദിവസം ഹൈക്കോടതി പുറപ്പെടുവിച്ച എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടണമെന്ന വിധിയില്‍ അവ്യക്തത ഉണ്ടെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി. അതുകൊണ്ട് ഈ വിധി നടപ്പിലാക്കാന്‍ സാവകാശം തേടുമെന്നും തച്ചങ്കരി അറിയിച്ചു.
ഹൈക്കോടതിയുടെ പുതിയ ഉത്തരവനുസരിച്ച് പത്ത് വര്‍ഷത്തില്‍ താഴെ കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്തവരും, കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ മതിയായ കാരണങ്ങള്‍ ഇല്ലാതെ 101 ദിവസം ജോലിക്ക് എത്താത്തവരെയും കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിടേണ്ടി വരും. അതായത് ഈ ഉത്തരവ് നടപ്പിലായാല്‍ 3600 എംപാനല്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ ജോലി നഷ്ടപ്പെടുമെന്നാണ് കണക്കുകള്‍. നിലവില്‍ ഒരു ആഴ്ചയ്ക്കുള്ളില്‍ വിധി നടപ്പിലാക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
പി എസ് സി എഴുതി റാങ്ക് ലിസ്റ്റില്‍ പ്രവേശിച്ച ഉദ്യോഗാര്‍ത്ഥികളാണ് ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചത്. സംഭവത്തിന് കാരണം വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍ കെഎസ്ആര്‍ടിസിയില്‍ താല്‍കാലിക ജീവനക്കാരെ നിയമിച്ചതിനാല്‍ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം നല്‍കാന്‍ കഴിയില്ല എന്ന വാദമാണ് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചത്. തുടര്‍ന്നാണ് കോടതി ഈ ഉത്തരവിറക്കിയത്.
നിലവില്‍ കരാറടിസ്ഥാനത്തില്‍ ഏഴായിരത്തോളം ജീവനക്കാരാണ് കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നത്. കോടതി വിധി നടപ്പിലാക്കുന്നതോടെ ഇവരില്‍ നാലായിരത്തോളം പേരുടെ ജോലിയും നഷ്ടമാകും.
Post Your Comments