KeralaLatest News

ബെെക്ക് യാത്രികരെ കാറിലെത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിച്ചു

കാ​യം​കു​ളം: കാ​യം​കു​ളം എ​രു​വ​യി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് വെ​ട്ടേ​റ്റു.​ തെ​ക്കേ മ​ങ്കു​ഴി ചി​റ​യി​ല്‍ പ​ടീ​റ്റ​തി​ല്‍ മി​ഥു​ന്‍ (19 ) എ​രു​വ മ​ണ്ണൂ​രേ​ത്ത് ത​റ​യി​ല്‍ അ​പ്പു (രാ​ഗേ​ഷ്-23 ) എ​ന്നി​വ​ര്‍​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.​ ബൈ​ക്കി​ല്‍ വ​രു​ക​യാ​യി​രു​ന്ന മിഥുനേയും അപ്പുവിനെയും ഇ​ന്നോ​വ കാ​റി​ലെ​ത്തി​യ സം​ഘം ബൈ​ക്ക് ഇ​ടി​ച്ചി​ട്ട​ശേ​ഷം ആ​ക്ര​മി​ക്കു​കയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എ​രു​വ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം രാത്രി ഏഴരയോടെയായിരുന്നു സംഭവം നടന്നത്.  ഇ​രു​വ​രെ​യും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.​കാ​യം​കു​ളം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button