കൊല്‍ക്കത്ത : ബിജെപി ബംഗാള്‍ ഘടകം ആസൂത്രണം ചെയ്തിരുന്ന രഥയാത്രകള്‍ക്ക് കല്‍ക്കട്ട ഹൈക്കോടതി അനുമതി നിഷേധിച്ചു. രഥയാത്രകള്‍ സാമുദായിക അസ്വസ്ഥത സൃഷ്ടിക്കുമെന്ന സംസ്ഥാന സര്‍ക്കാറിന്റെ വാദം കണക്കിലെടുത്താണ് ഹൈക്കോടതിയുടെ തീരുമാനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൂന്ന് രഥയാത്രകള്‍ നടത്താനുള്ള പദ്ധതിയാണ് ബിജെപി തയ്യാറാക്കിയിരുന്നത്.
ആദ്യ രഥയാത്ര ഉത്തര ബംഗാളിലെ കൂച്ച് ബിഹാറില്‍ നിന്നും വെള്ളിയാഴ്ച തുടങ്ങുവാനായിരുന്നു പരിപാടി. എന്നാല്‍ കോടതി നിര്‍ദ്ദേശത്തോടെ യാത്ര മുടങ്ങി. ബിജെപി കേന്ദ്ര നേതാക്കളേയും ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയാണ് ആസൂത്രണം ചെയ്തത്. വലിയ തോതില്‍ കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന പരിപാടിയ്ക്ക് വേണ്ടത്ര സുരക്ഷ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയില്ലെന്ന വാദമാണ് പോലീസ് ഉന്നയിച്ചത്. വന്‍തോതിലുള്ള വര്‍ഗീയ പ്രചാരണത്തിലൂടെ സംസ്ഥാനത്ത് വേരുറപ്പിയ്ക്കാനുള്ള പരിപാടിയുടെ ഭാഗമായിട്ടാണ് രഥയാത്ര ഒരുക്കിയത്. ജനുവരി 9വരെയാണ് കോടതി രഥയാത്ര തടഞ്ഞത്. അതിനുശേഷം ഇതു സംബന്ധിച്ച വീണ്ടും വാദംകേള്‍ക്കും. സിംഗിള്‍ ബഞ്ചിന്റെ നിര്‍ദ്ദേശത്തിനെതിരെ ചീഫ് ജസ്റ്റിസിന്റെ ബിജെപി പരാതി നല്‍കി
Post Your Comments