തിരുവനന്തപുരം : ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ മുന്നറിയിപ്പുമായി ശബരിമല മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി. മന്ത്രി അപമാനകരമായ പരാമർശങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍ ഒരാളാണ് തന്ത്രിയെന്നും തന്ത്രിമാര്‍ അച്ചടക്ക നടപടിയ്ക്ക് വിധേയരാണെന്നുമായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന. ഇതിനെതിരെയാണ് മേൽശാന്തി രംഗത്തു വന്നത്.
‘നിയമസഭയിലടക്കം അപമാനിക്കുന്ന സ്ഥിതിയാണ്. ഇത് വേദനയുണ്ടാക്കുന്നു. അപമാനം തുടര്‍ന്നാല്‍ എന്തു ചെയ്യണമെന്ന് അറിയാമെന്നും’ മേല്‍ശാന്തി വ്യക്തമാക്കി. തന്ത്രിയ്ക്ക് ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അനുവാദമില്ലെന്നും എന്നാല്‍ തന്ത്രിയോട് വിശദീകരണം ചോദിക്കാന്‍ ബോര്‍ഡിന് അവകാശമുണ്ടെന്നും മറ്റും കടകംപള്ളി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
Post Your Comments