Latest NewsIndia

മകന്റെ മുന്നില്‍വെച്ച് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

മുംബൈ: മകന്റെ മുന്നില്‍വെച്ച് ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ മഹാബലേശ്വറിലാണ് സംഭവം. അനില്‍ ഷിന്‍ഡെ (34)യാണ് ഭാര്യ സീമ (30)യെ കൊലപ്പെടുത്തിയത്. 11 വയസായ മകന്റെ മുന്നില്‍ വെച്ചാണ് കൊലപ്പെടുത്തിയത്. വിനോദ യാത്രയ്ക്കായി മഹാബലേശ്വറില്‍ എത്തിയതാണ് കുടുംബം. സ്ഥലങ്ങള്‍ കണ്ട് തിരികെ ഹോട്ടല്‍ മുറിയിലേക്ക് മടങ്ങവേ അനിലും സീമയും തമ്മില്‍ വഴക്കിട്ടു. ഇതാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത്. മകന്‍ ഉറങ്ങിക്കിടന്ന സമയത്താണ് അനില്‍ കൃത്യം നടത്തിയത്. ബഹളം കേട്ടുണര്‍ന്ന കുട്ടി അച്ഛന്‍ അമ്മയുടെ കഴുത്തില്‍ കത്തികൊണ്ട് കുത്തുന്നതാണ് കണ്ടത്. തുടര്‍ന്ന് ഭയന്ന് വിറച്ച് പുറത്തേക്കോടിയ കുട്ടി ഹോട്ടല്‍ അധികൃതരെ വിവരമറിയിച്ചു. ഈ സമയം കൊണ്ട് അനില്‍ ഷിന്‍ഡെ സ്വയം കഴുത്തറുത്ത് ജീവനൊടുക്കിയിരുന്നു. പൊലീസെത്തി ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button