യുഎഇ: ദുബായില്‍നിന്ന‌് തനിച്ച‌് നാട്ടിലേക്കുപോകുന്ന കുട്ടികള്‍ക്ക് (അണ്‍ അക്കമ്ബനീഡ് മൈനര്‍) ടിക്കറ്റിനൊപ്പം എയര്‍ ഇന്ത്യ എക‌്സ‌്‌പ്രസ് പ്രത്യേക ഫീസ് ഏര്‍പ്പെടുത്തി. തനിച്ച‌് യാത്ര ചെയ്യുന്ന കുട്ടിക്ക് ഇനിമുതല്‍ വണ്‍വേ ടിക്കറ്റിനൊപ്പം 165 ദിര്‍ഹം (ഏതാണ്ട് 3,185 രൂപ) അധികമായി നല്‍കണമെന്ന് എയര്‍ ഇന്ത്യ എക‌്സ‌്‌പ്രസ് അറിയിച്ചു. നാട്ടില്‍നിന്ന‌് തനിച്ചാണ് വരുന്നതെങ്കില്‍ റിട്ടേണ്‍ ടിക്കറ്റില്‍ 330 ദിര്‍ഹം (6,363 രൂപ) അധികം നല്‍കണം.
പുതിയ ഫീസ് സംബന്ധിച്ച് യുഎഇയിലെ ട്രാവല്‍ ഏജന്റുമാര്‍ക്ക് എയര്‍ ഇന്ത്യ സര്‍ക്കുലര്‍ അയച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ‌്‌ലിങ‌് ഏജന്‍സി ചാര്‍ജ് വര്‍ധിപ്പിച്ചതിനാലാണ് നടപടിയെന്ന് അറിയിച്ചു. ടിക്കറ്റ് റദ്ദാക്കുന്ന സാഹചര്യത്തില്‍ അണ്‍ അക്കമ്ബനീഡ് മൈനര്‍ ഫീസ് തിരിച്ചുനല്‍കും. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ചാര്‍ജ് ഈടാക്കില്ല.
ടിക്കറ്റ് എയര്‍ ഇന്ത്യ എക‌്സ‌്‌പ്രസിന്റെ ദുബായ് സിറ്റി ഓഫീസില്‍നിന്നോ എയര്‍പോര്‍ട്ട് ഓഫീസീല്‍നിന്നോ വാങ്ങണമെന്നും എക‌്സ‌്‌പ്രസ് അറിയിച്ചു. ദുബായില്‍ മാത്രമാണ് പുതിയ നിരക്ക് ഏര്‍പ്പെടുത്തിയതെങ്കിലും മറ്റ‌് എമിറേറ്റ്‌സുകളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും ഈ നിരക്ക് വ്യാപിപ്പിക്കാന്‍ സാധ്യതയേറെയാണ്.
Post Your Comments