KeralaLatest News

കലോത്സവ വേദികളിലെ വിധി നിര്‍ണയം: സുപ്രധാന തീരുമാനങ്ങളറിയിച്ച് വിദ്യാഭ്യാസമന്ത്രി

ആലപ്പുഴ:സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികളിലെ വിധി നിര്‍ണയം സുതാര്യമാക്കുമെന്ന വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. പൂര്‍ണമായും വിജിലന്‍ നിയന്ത്രണത്തിലായിരിക്കും മത്സരങ്ങള്‍ നടക്കുക എന്നും മന്ത്രി അറിയിച്ചു. അതേസമയം കലോത്സവത്തില്‍ അപ്പീലുകള്‍ കുറഞ്ഞിട്ടുണ്ടെന്നും ഇത് മത്സരയിനങ്ങള്‍ കൃത്യ സമയത്ത് നടത്താന്‍ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇത്തവണ ആര്‍ഭാടമില്ലാത്ത മേളയാണ്. എന്നാല്‍ ആര്‍ഭാടത്തിലല്ല കുട്ടികളുടെ കലാമികവിലാണ് കാര്യമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് ആലപ്പുഴയില്‍ ആരംഭിച്ച സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കലോത്സവ പതാക ഉയര്‍ത്തി നിര്‍വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button