കൊച്ചി: വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന പത്ത് ഇനം സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടി. വില്ലേജ് ഓഫീസുകളില്‍ നിന്ന് ഒരിക്കല്‍ അനുവദിച്ച സര്‍ട്ടിഫിക്കറ്റിന്റെ നമ്പർ ഉപയോഗിച്ച് ജനസേവന കേന്ദ്രത്തില്‍ നിന്നോ സ്വന്തം കമ്പ്യൂട്ടറില്‍ നിന്നോ മൊബൈല്‍ ഫോണില്‍ നിന്നോ പ്രിന്റെടുക്കാം.
എട്ടു മാസം മുമ്പ് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവാണ് ഇപ്പോൾ നടപ്പിലായത്. കൂടാതെ ഇതര വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വെബ്‌സൈറ്റില്‍ കയറി സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കാം. ഈ ഡിസ്ട്രിക് സോഫ്റ്റ് വെയറില്‍ ഭേദഗതികള്‍ വരുത്തിയതോടെയാണിത്. വില്ലേജ് ഓഫീസുകളില്‍ നിന്ന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ പത്തെണ്ണത്തിന്റെ കാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ടുളള സര്‍ക്കാര്‍ ഉത്തരവാണ് യാഥാര്‍ത്ഥ്യമായത്.
വില്ലേജ് ഓഫീസുകളില്‍ നിന്ന് നിരന്തരം വേണ്ടി വരുന്ന പൗരത്വം, ജാതി, മതം, വരുമാനം, തുടങ്ങിയ പല സര്‍ട്ടിഫിക്കറ്റുകള്‍ക്കും കാലാവധി നിശ്ചയിച്ചിരുന്നില്ല. ഭൂരിഭാഗം സര്‍ട്ടിഫിക്കറ്റുകളും ഒരാവശ്യത്തിന് അല്ലെങ്കില്‍ പരമാവധി ആറുമാസം എന്ന നിലയിലായിരുന്നു ഇതുവരെ. സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്ന ആവശ്യത്തിനല്ലാതെ മറ്റൊന്നിനും അവ ഉപയോഗിക്കാനുമായിരുന്നില്ല. ഇനി കാലാവധി മാത്രം രേഖപ്പെടുത്തിയാണ് ഇവ നല്‍കുക.
മതം, ജാതി, അഗതി, കുടുംബ അംഗത്വം എന്നിവയുടെ കാലാവധി മൂന്നുവര്‍ഷമായി പുതുക്കി നിശ്ചയിച്ചു. താമസം തെളിയിക്കല്‍- ആജീവനാന്തം, വരുമാനം- ഒരു വര്‍ഷം തുടങ്ങി വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധിയും നീട്ടിയിട്ടുണ്ട്.
Post Your Comments