ന്യൂഡല്‍ഹി•നിയമസഭാ തെരഞ്ഞടുപ്പ് നടക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇന്ത്യ ടുഡേ പ്രവചിക്കുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍ 104 മുതല്‍ 122 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്ന് ഇന്ത്യ ടുഡേ പറയുന്നു. ബി.ജെ.പിയ്ക്ക് 102 മുതല്‍ 120 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. മറ്റുള്ളവര്‍ക്ക് 4 മുതല്‍ 11 സീറ്റുകള്‍ വരെ ലഭിച്ചേക്കമെന്ന് സര്‍വേ പറയുന്നു.
അതേസമയം, ടൈംസ് നൌ – വി.എം.ആര്‍ മധ്യപ്രദേശില്‍ ബി.ജെ.പിയ്ക്ക് 126 സീറ്റുകള്‍ വരെ പ്രവചിക്കുന്നു. കോണ്‍ഗ്രസ് 89 സീറ്റുകളും മറ്റുള്ളവര്‍ക്ക് 15 സീറ്റുകളും ടൈംസ് നൌ പ്രവചിക്കുന്നു.
ന്യൂസ് എക്സ് : മധ്യപ്രദേശില്‍ ബി.ജെ.പിയ്ക്ക് 106 സീറ്റുകളും കോണ്‍ഗ്രസിന് 112 സീറ്റുകളും മറ്റുള്ളവര്‍ക്ക് 12 സീറ്റുകളും പ്രവചിക്കുന്നു.
എ.ബി.പി ന്യൂസ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് 126 സീറ്റുകളും ബി.ജെ.പിയ്ക്ക് 96 സീറ്റുകളും പ്രവചിക്കുന്നു.
മധ്യപ്രദേശില്‍ ജന്‍ കി ബാത് എക്സിറ്റ് പോള്‍ ബി.ജെ.പിയ്ക്ക് 108 മുതല്‍ 128 സീറ്റുകള്‍ വരെ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 95-115 സീറ്റുകളും മറ്റുള്ളവര്‍ക്ക് 7 സീറ്റുമാണ് ജന്‍-കി-ബാത് പ്രവചിക്കുന്നത്.
മധ്യപ്രദേശില്‍ സി വോട്ടര്‍ എക്സിറ്റ് പോള്‍ ബി.ജെ.പിയ്ക്ക് 90-106 സീറ്റുകള്‍ വരെ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 110-126 സീറ്റുകളും മറ്റുള്ളവര്‍ക്ക് 6-22 സീറ്റുമാണ് സി വോട്ടര്‍ പ്രവചിക്കുന്നത്.
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് ഇന്ത്യ ടുഡേ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 55-65 സീറ്റുകളും ബി.ജെ.പിയ്ക്ക് 21-31 സീറ്റുകളുമാണ് ഇന്ത്യ ടുഡേ പ്രവചിക്കുന്നത്.
ഛത്തീസ്ഗഡില്‍ ബി.ജെ.പിയ്ക്ക് 40-48 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് ജന്‍-കി ബാത് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 37-43 സീറ്റുകള്‍ വരെ ലഭിക്കും. ബി.എസ്.പിയ്ക്ക് 5-6 വരെയും മറ്റുള്ളവര്‍ക്ക് 0 മുതല്‍ ഒരു സീറ്റുകള്‍ വരെ ലഭിക്കുമെന്നും എക്സിറ്റ് പോള്‍ പറയുന്നു.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് 119-141 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സര്‍വേ പറയുന്നു . ബി.ജെ.പിയ്ക്ക് 55-72 സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വേ പറയുന്നു.
രാജസ്ഥാനില്‍ , ടൈംസ് നൌ എക്സിറ്റ് പോള്‍ കോണ്‍ഗ്രസിന് 108 സീറ്റുകളും ബി.ജെ.പിയ്ക്ക് 81 സീറ്റുകളും ബി.എസ്.പിയ്ക്ക് ഒരു സീറ്റും മറ്റുള്ളവര്‍ക്ക് 9 സീറ്റുകളും പ്രവചിക്കുന്നു.
40 അംഗ നിയമസഭയായ മിസോറമില്‍ കോണ്‍ഗ്രസിന് 14 മുതല്‍ 18 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് സി-വോട്ടര്‍ എക്സിറ്റ് പോള്‍. എം.എന്‍.എഫിന് 16-20 സീറ്റുകളും ഇസഡ്.പി.എമ്മിന് 3-7 സീറ്റുകളും മറ്റുള്ളവര്‍ക്ക് പൂജ്യം മുതല്‍ മൂന്ന് സീറ്റുകളും ഈ സര്‍വേ പ്രവചിക്കുന്നു.
തെലങ്കാനയില്‍ ഭരണത്തുടര്‍ച്ചയെന്നാണ് എക്സിറ്റ് പോള്‍ നല്‍കുന്ന സൂചന. തെലങ്കാനയില്‍ ടൈംസ് നൌ എക്സിറ്റ് പോള്‍ ടി.ആര്‍.എസിന് 66 സീറ്റുകളും കോണ്‍ഗ്രസിന് 37 സീറ്റുകളും ബി.ജെ.പിയ്ക്ക് 7 സീറ്റുകളും മറ്റുള്ളവര്‍ക്ക് 9 സീറ്റുകളും പ്രവചിക്കുന്നു.
തെലങ്കാനയില്‍ ഇന്ത്യ ടുഡേ ടി.ആര്‍.എസിന് 79-91 സീറ്റുകള്‍ വരെ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 21-33 സീറ്റുകളും ബി.ജെ.പിയ്ക്ക് 1-3 സീറ്റുകള്‍ വരെയും സര്‍വേ പ്രവചിക്കുന്നു.
തെലങ്കാനയില്‍ സി വോട്ടര്‍ ടി.ആര്‍.എസിന് 48-60 സീറ്റുകള്‍ വരെ പ്രവചിക്കുന്നു. കോണ്‍ഗ്രസ് സഖ്യത്തിന് 47-59 സീറ്റുകളും മറ്റുള്ളവര്‍ക്ക് 1-13 വരെ സീറ്റുകളുമാണ് സി-വോട്ടര്‍ പ്രവചിക്കുന്നത്.
Post Your Comments