KeralaLatest News

ആശുപത്രിയിൽ കഴിഞ്ഞ അനാഥ വൃദ്ധയെ നെടുമ്പന നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു

കരുനാഗപ്പള്ളി: ഓച്ചിറ പരബ്രമക്ഷേത്രത്തിൽ വർഷങ്ങളായി അന്തേവാസിയായ സരോജിനിയെ ഇടുപ്പെല്ലിന് ക്ഷതമേറ്റു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷന് വിധേയമാക്കിയ ശേഷം കൊല്ലം നെടുമ്പന നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു .ആരോരുമില്ലാത്തവൃദ്ധയായ സരോജിക്ക് ഇനി നവജീവനിൽ ശിഷ്ടകാലം സുരക്ഷിതമായി കഴിയാം.

വർഷങ്ങൾക്ക് മുൻമ്പ് ഭർത്താവിനൊപ്പം ഓച്ചിറ പടനിലത്ത് അന്തേവാസിയായി കഴിഞ്ഞുവരവേ ഭർത്താവ് രണ്ട് വർഷം മുമ്പ് മരിച്ചു. പിന്നീട് ആശ്രയം ഇല്ലാതെ ഒറ്റയ്ക്ക് കഴിഞ്ഞു വന്നത്. രണ്ട്മാസം മുന്‍പ് ഇവർ വീണു ഇടുപ്പെല്ലിന് ക്ഷതമേറ്റ് വേദനതിന്നു എഴുന്നേൽക്കാൻ കഴിയാതെ ഓച്ചിറ പടനിലത്ത് താമസിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്നേഹസേന പ്രവർത്തകർ അവശനിലയിലായ സരോജിനിയെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയാക്കിയ സരോജനി സുഖം പ്രാപിച്ചുവരവേ ആശുപത്രിയിൽ നിന്നും ഡിച്ചാർജ് ചെയ്തിട്ടും പോകാനിടമില്ലാതെ ഒരേകിടപ്പിൽ കഴിയുന്ന സരോജനിയെ നവജീവൻ അഭയ കേന്ദ്രം ഏറ്റെടുക്കാൻ തയാറാകുകയായിരുന്നു.

തിങ്കളാഴ്ച്ച ഓച്ചിറ എസ്.ഐ സുജാതൻ പിള്ളയുടെ അനുമതിപത്രം തുടങ്ങിയ രേഖകൾ ഹാജരാക്കി കരുനാഗപ്പള്ളി താലൂക്കാശുപത്രി സൂപ്രണ്ട് തോമസ് അൽഫോൺസിൽ നിന്നും നവജീവൻ അഭയകേന്ദ്രം പി.ആർ. ഒ.എസ്.എം മുഖ്താർ സരോജിനിയെ ഏറ്റുവാങ്ങി. നവജീവൻ മാനേജർ സാജിദ്, സാമൂഹ്യ പ്രവർത്തകൻ സിദ്ധീഖ് മംഗലശ്ശേരി, ആശുപത്രി ആർ.എം.ഒ. ഡോ. അനൂപ്, സ്നേഹ സേന പ്രവർത്തകരായ ഉത്രാടം സുരേഷ്, വിനോദ് ,കുറ്റിപ്പുറം കൂട്ടായ്മ പ്രതിനിധി അൻവർഷാ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ സരോജിനി ( 63)ഏറ്റുവാങ്ങിയത്.

shortlink

Post Your Comments


Back to top button