ന്യൂയോര്‍ക്ക്: 96 വര്‍ഷമായി ഒരേ തൊഴില്‍ ചെയ്തിട്ടും ജോലിയോടുള്ള ഇഷ്ട്ടത്തിന് ഒരു കുറവും വന്നിട്ടില്ല ആന്റണി മാന്‍സിനെല്ലി എന്ന 107 കാരനായ ഈ മുത്തശ്ശന്. ഇപ്പോഴും തന്റെ സലൂണില്‍ മുടിവെട്ടാനായി എത്തുന്ന അടുത്തയാളെ കാത്തിരിക്കുകയാണ് അദ്ദേഹം. നൂറു വര്‍ഷത്തോട് അടുക്കുന്ന ബാര്‍ബര്‍ ജോലിയില്‍ ആന്റണിയെ മാത്രം തേടി എത്തുന്നവര്‍ നിരവധിയാണ്. ‘ലോകത്തെ ഏറ്റവും പ്രായമേറിയ ബാര്‍ബര്‍’ എന്ന് വിശേഷണമുള്ള മാന്‍സിനെല്ലി ഇപ്പോഴും ആഴ്ചയില്‍ അഞ്ചുദിവസം എട്ടു മണിക്കൂര്‍ വീതം ജോലി ചെയ്യുന്നുണ്ട്.
11വര്‍ഷം മുമ്പ് ഏറ്റവും പ്രായം കൂടിയ ബാര്‍ബറായി ഗിന്നസ് റെക്കോഡില്‍ പേരു ചേര്‍ത്തിരുന്നു.1911 മാര്‍ച്ച് 2 ന് ഇറ്റലിയിലെ ബസിലിക്കാറ്റയിലെ മോന്റിമിലോണിലാണ് മാന്‍സിനെല്ലിയുടെ ജനനം. പിന്നീട് ഇറ്റലിയില്‍ നിന്നും കുടുംബത്തോടൊപ്പം ന്യൂയോര്‍ക്കിലേക്ക് കുടിയേറുകയായിരുന്നു. 11ാം വയസ്സില്‍ 1919 ല്‍ മുടിവെട്ടാന്‍ തുടങ്ങിയ മാന്‍സിനെല്ലി 19ാം വയസ്സിലാണ് സ്വന്തമായി കടതുടങ്ങിയത്. വര്‍ഷമെത്രകഴിഞ്ഞാലും തനിക്ക് ജോലി ചെയ്യാന്‍ ആരോഗ്യമുള്ളിടത്തോളം കാലം ഇതേ തൊഴില്‍ ചെയ്യാനാണ് ആന്റണി മാന്‍സിനെല്ലിക്ക് ആഗ്രഹം.
Post Your Comments