International

ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികള്‍ക്ക് ലഭിച്ചത് കിടിലം വിവാഹസമ്മാനം

ഇവര്‍ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികള്‍. എട്ട് വര്‍ഷത്തെ പ്രണയ സാഫല്യത്തിനൊടുവില്‍ ഇരുവരും പുതിയ ജീവിതത്തിലേക്ക് കൈകോര്‍ത്തു. വര്‍ഷക്കാലത്തെ കാത്തിരിപ്പ് പൂവണിഞ്ഞ സന്തോഷം മാത്രമല്ല ഇവര്‍ക്ക് പങ്കുവെയ്ക്കാനുള്ളത്. ഇവര്‍ക്ക് ഏറ്റവും വലിയ വിവാഹസമ്മാനമാണ് ലഭിച്ചിരിക്കുന്നത്.

ഈ ബ്രസീലിയന്‍ ദമ്പതികളെ കാത്തിരിക്കുന്നത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡാണ്. പൗലോ ഗബ്രിയേല്‍ ഡ സില്‍ ബാരോസ് എന്ന മുപ്പതുവയസ്സുകാരനും കറ്റിയൂഷിയ ലി ഹൊസിനോ ബാരോസ് എന്ന 28 വയസ്സുകാരനുമാണ് വിവാഹിതരായത്. കഴിഞ്ഞ 17 ഇവര്‍ക്ക് ഒരിക്കലും മറക്കാനാവാത്തത്. അന്നാണ് ഇവരുടെ പേര് ഗിന്നസ് റെക്കോര്‍ഡില്‍ എഴുതിച്ചേര്‍ത്തത്.

35.54 ഇഞ്ചാണ് പൗലോയുടെ ഉയരം 35.88 ഇഞ്ചാണ് കറ്റിയൂഷിയയുടെ ഉയരം. 71.42 ഇഞ്ചിന്റെ വ്യത്യാസത്തിലാണ് ഇവര്‍ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. മറ്റൊരു ബ്രസീലിയന്‍ ദമ്പതികളെ മറികടന്നായിരുന്നു ഈ വിജയം. ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും ഈ സന്തോഷം ആഘോഷിക്കുന്നതിനൊപ്പം ഒരു സന്ദേശം കൂടി ലോകത്തിനു നല്‍കാന്‍ ആഗ്രഹമുണ്ടെന്നും ദമ്പതികള്‍ പറഞ്ഞു.

ശാരീരിക വൈകല്യമുള്ളവരെയും വൈരൂപ്യമുള്ളവരെയും തുല്യരായി കാണാനും പരിഗണിക്കാനും കഴിയുന്ന മനോഭാവം സമൂഹത്തിനുണ്ടാവണമെന്നാണ് ദമ്പതികള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button