Latest NewsNewsInternational

ലോകത്തിൽ ഏറ്റവും പ്രായമേറിയ മനുഷ്യൻ ചിലിയിൽ

സാ​ന്‍റി​യാ​ഗോ: ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ മ​നു​ഷ്യ​ൻ ചി​ലിയിൽ .പൗ​ര​നാ​യ സെ​ലി​നോ വി​ല്ല​ന്യൂ​വ ജ​രാ​മി​ല്ലോ​യാ​ണെ​ന്ന് അ​വ​കാ​ശ​വാ​ദം. ചിലി അ​ധി​കൃ​ത​രു‌​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ പ്ര​കാ​രം ജ​രാ​മി​ല്ലോ മു​ത്ത​ച്ഛ​ൻ പ്രാ​യം 121 ആ​ണ്. ഗി​ന്ന​സ് റി​ക്കാ​ർ​ഡ് പ്ര​കാ​രം ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ വ്യ​ക്തി​യാ​യ ജ​പ്പാ​ൻ​കാ​രി നാ​ബി താ​ജി​മ​യെ​ക്കാ​ൾ നാ​ലു വ​യ​സ് കൂ​ടു​ത​ലാ​ണ് ജ​രാ​മി​ല്ലോയുടെ പ്രാ​യം.

1896 ജൂ​ലൈ 25നാ​ണ് ജ​രാ​മി​ല്ലോ​യു​ടെ ജ​ന​ന​മെ​ന്നാ​ണ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. തി​മി​രം ബാ​ധി​ച്ചു കാ​ഴ്ച 90 ശ​ത​മാ​നം ന​ഷ്ട​പ്പെ​ട്ട മു​ത്ത​ച്ഛ​ൻ മാ​ർ​ത്ത റ​മീ​റെ​സ് എ​ന്ന വ​നി​ത​യു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് ഇ​പ്പോ​ൾ ക​ഴി​യു​ന്ന​ത്. അ​വി​വാ​ഹി​ത​നാ​യ ജ​രാ​മി​ല്ലോ​യു​ടെ 115-ാം പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ചി​ലി പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പി​നേ​റ​യും മ​ന്ത്രി ജോ​വാ​ക്വി​ൻ ലാ​വി​നും വ​ൽ​ഡീ​വി​ലെ​ത്തി സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button