യുവജനങ്ങള്‍ക്കിടയില്‍ ഹരമാണ് ടിക് ടോക് വീഡിയോകള്‍. സമൂഹമാധ്യമങ്ങളുടെ ദിശ തന്നെ മാറ്റിമറിക്കുകയാണ് 15 സെക്കന്‍ഡില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ഈ കുഞ്ഞന്‍ വീഡിയോകള്‍. ഓരോ സെക്കന്‍ഡുകള്‍ കഴിയും തോറും വിവിധ സമൂഹമാധ്യമങ്ങളിലൂടെ എത്തുന്നത് എണ്ണിയാല്‍ ഒടുങ്ങാത്ത വിഡിയോകളാണ്. ഉപയോക്താക്കളുടെ ഉപയോഗ രീതിയെ കൂടി ഇത്തരം വീഡിയോകള്‍ മാറ്റി മറിച്ചിട്ടുണ്ട്. ഒരു വീഡിയോ വൈറലായാല്‍ പിന്നെ സമൂഹമാധ്യമങ്ങളിലെ സ്റ്റാറായി എന്ന അവസ്ഥയാണ്. അതിനു വേണ്ടി എന്തും ചെയ്യുന്ന പുതു തലമുറയ്ക്ക് തങ്ങള്‍ക്ക് സംഭവിക്കാവുന്ന അപകടങ്ങളെ കുറിച്ചതും വലിയ ധാരണയില്ല. അതിനൊരു ഉത്തമ ഉദാഹരണമാണ് ചെന്നൈയിലെ യുവാവിന് ടിക് ടോക് വീഡിയോ ചെയ്യുമ്പോള്‍ സംഭവിച്ചത്.
ടിക്ടോക്കിലൂടെ കത്തി ഉപയോഗിച്ചുള്ള അഭ്യാസത്തിനു ശ്രമിച്ച ചെന്നൈയിലെ ഈ യുവാവ് വൈറലായത് തന്റെ അഭ്യാസം കൈവിട്ട് അപകടത്തിലേക്ക് നീങ്ങിയതോടെയാണ്. കത്തി ഉപയോഗിച്ചു കഴുത്തറക്കുന്ന സെല്‍ഫി അനുകരിക്കാനായിരുന്നു യുവാവിന്റെ ശ്രമം. എന്നാല്‍ സെല്‍ഫിക്കിടെ കത്തി കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ടാക്കി രക്തം ഒഴുകാന്‍ തുടങ്ങിയതോടെ യുവാവ് പരിഭ്രമത്തിലായി. അതോടെ ഒരു കൈകൊണ്ടു കഴുത്തിലെ മുറിവേറ്റ ഭാഗത്തു മുറുകെ പിടിച്ച ശേഷം യുവാവ് മറ്റേ കൈകൊണ്ടു ലൈവ് അവസാനിപ്പിക്കുകയായിരുന്നു. അനുകരണങ്ങളുടെ കാലത്തിലൂടെയാണ് നാം ഓരോരുത്തരും ഉള്‍പ്പെടുന്ന ഈ കാലഘട്ടം കടന്നു പോകുന്നത്. എന്നാല്‍ ഈ അനുകരണങ്ങള്‍ ഒരു കാരണവശാലും അപകടങ്ങളിലേക്ക് പോകരുത് എന്നൊരു നിര്‍ദേശം കൂടി സ്വീകരിക്കുക.
Post Your Comments