നിലമ്പൂർ: ഡോക്ടറുടെ അശ്രദ്ധമൂലം വീട്ടമ്മയുടെ ഇടതു കാലിനു ചെയ്യേണ്ട ശസ്ത്രക്രിയ വലതു കാലിൽ ചെയ്‌തതായി പരാതി. കവളമുക്കട്ട മച്ചിങ്ങൽ ആയിഷയ്ക്കാണ് (57) ദുരനുഭവമുണ്ടായത്. ഒന്നര വർഷം മുൻപാണ് വീണ് ആയിഷയുടെ ഇടതുകാലിന്റെ മുട്ടിനു താഴെയായി എല്ലിന് ഒടിവു പറ്റിയത്. ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ ശസ്ത്രക്രിയ നടത്തി ഈ കാലിൽ കമ്പി ഇടുകയുണ്ടായി. കമ്പിയെടുക്കാനും അതേ ഡോക്ടറെത്തന്നെയാണ് സമീപിച്ചത്.
ഒടിവു പറ്റിയപ്പോൾ എടുത്ത എക്സ്റെയും പുതിയ എക്സ്റെയും ശസ്ത്രക്രിയയ്ക്കു മുൻപുതന്നെ ഡോക്ടറെ കാണിച്ചിരുന്നതായും ആയിഷ വ്യക്തമാക്കുകയുണ്ടായി. ആയിഷയുടെ വലതു കാലിൽ മുട്ടിനു താഴെയുള്ള മുറിപ്പാടുകണ്ട് ഡോക്ടർ തെറ്റിദ്ധരിച്ചതാണെന്നാണു സൂചന. സംഭവം പുറത്തായതോടെ ഡോക്ടർ ഇടതു കാലിൽ ശസ്ത്രക്രിയ നടത്തി കമ്പി പുറത്തെടുത്തു.
Post Your Comments