കണ്ണൂര്‍: പറശ്ശിനിക്കടവില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തതിന് പിന്നാലെ മറ്റൊരു ഞെട്ടിക്കുന്ന വിവരം കൂടി പുറത്തു വരികയാണ്. പീഡനത്തിനിരയായ വിദ്യാര്‍ത്ഥിയുടെ സുഹൃത്തും ബലാത്സംഗത്തിനിരയായതായാണ് പരാതി. പീഡനത്തിനിരയായ പതിനാറുകാരിയുടെ അതേ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് സുഹൃത്തും. സംഭവത്തില്‍ കരിങ്കല്‍ക്കുഴി സ്വദേശിയായ 19കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുമായി പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയത്തിലായത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. പലയിടങ്ങളിലും ചുറ്റിക്കറങ്ങിയെന്നും പെണ്‍കുട്ടി പറയുന്നു. കണ്ണൂരില്‍ വെച്ചാണ് ഇയാള്‍ തന്നെ പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി വനിതാ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. അതേസമയം കരിങ്കല്‍ക്കുഴി സ്വദേശിയ്ക്ക് പറശ്ശിനിക്കടവില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഘവുമായി ബന്ധമില്ലെന്ന് പൊലീസ് പറയുന്നു.
Post Your Comments